/indian-express-malayalam/media/media_files/uploads/2017/09/vk-singh.jpg)
ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. മോചനത്തിനുശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഫാ.ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം ഇന്ത്യയിലേക്ക് എന്ന് വരുമന്ന് അറിയില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു.
യെമൻ രാജാവിന്റെ ഇടപെടലിനെ തുടർന്ന് ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ തീരുമാനിച്ച തീവ്രവാദികൾ ഇതിനായി വാങ്ങിയത് ഒരു കോടി ഡോളറെന്നായിരുന്നു വിവരം. ഇതിനെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ തളളിയിരിക്കുന്നത്. ഇപ്പോൾ ഫാ. ടോം റോമിലാണുളളത്. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മാത്രമേ ഇദ്ദേഹം കേരളത്തിലേക്ക് വരികയുളളൂവെന്നാണ് വിവരം.
ബെംഗളൂരുവിലെ സലേഷ്യൻ സഭയിലാണ് ഫാ.ടോം ഉഴുന്നാലിൽ റോമിൽ എത്തിയതായി വിവരം ലഭിച്ചത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണ് ഉഴുന്നാലിൽ ഒമാനിലെത്തിയത്. തീവ്രവാദികൾ തടവിൽ പാർപ്പിച്ചവർക്കായി യെമൻ രാജാവിന്റെ നേതൃത്വത്തിൽ നടത്തിവന്ന നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് മോചനം സാധ്യമായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.