മുഖ്യമന്ത്രി പദത്തിന്‍റെ മാന്യത കാണിക്കണം: ബിപ്ലബ് ദേവിന് മറുപടിയുമായി ഡയാന ഹെയ്ഡന്‍

ഐശ്വര്യ റായിയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സുന്ദരിയെന്നും ഡയാനയ്ക്ക് ലോക സുന്ദരി പട്ടം നല്‍കിയതിന് പിന്നില്‍ മാര്‍ക്കറ്റിംഗ് ആണെന്നുമായിരുന്നു ബിപ്ലബിന്റെ പ്രസ്താവന

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടിയും മോഡലുമായ ഡയാന ഹെയ്ഡന്‍. മുന്‍ മിസ് വേള്‍ഡായ ഡയാനയ്ക്ക് സൗന്ദര്യമില്ലെന്നും ഐശ്വര്യ റായ്ക്കാണ് ഡയാനയേക്കാള്‍ സൗന്ദര്യമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതിന്റെ മാന്യത ബിപ്ലബ് കാണിക്കണമെന്ന് ഡയാന പ്രതികരിച്ചു.

”എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ഇരുണ്ട നിറത്തിനോടുളള വെറുപ്പിനെതിരെ പോരാടുകയാണ്. അതില്‍ ഞാന്‍ വിജയിച്ചതുമാണ്. എന്റെ നേട്ടത്തില്‍ ആളുകള്‍ അഭിമാനിക്കുകയാണ് വേണ്ടത്. ഇരുണ്ട നിറമുള്ള ഇന്ത്യക്കാരിയാണ് ഞാനെന്നതില്‍ അഭിമാനമുണ്ട്,’ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ഡയാന പറയുന്നു.

ഐശ്വര്യ റായിയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സുന്ദരിയെന്നും ഡയാനയ്ക്ക് ലോക സുന്ദരി പട്ടം നല്‍കിയതിന് പിന്നില്‍ മാര്‍ക്കറ്റിംഗ് ആണെന്നുമായിരുന്നു ബിപ്ലബിന്റെ പ്രസ്താവന. നേരത്തെ മഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു എന്ന പ്രസ്താവനയും ബിപ്ലബിനെ വിവാദത്തില്‍ ചാടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഒരു വിലയുണ്ടെന്നും വാക്കുകള്‍ പറയുമ്പോള്‍ സൂക്ഷ്മത വേണമെന്നും ഹെയ്ഡന്‍ പറയുന്നു. ബിജെപി നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കാനുള്ള അവസരം നല്‍കരുതെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ബിപ്ലബിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Diana hayden replies to biplab deb

Next Story
ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയ്ക്ക് പേരിട്ടു, പ്രിന്‍സ് ലൂയിസ് ആർതർ ചാൾസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com