ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിന് പിന്നാലെ രാജ്യം വിട്ട നീരവ് മോദിയെ കസ്റ്റംസ് നികുതി വെട്ടിപ്പ് കേസിൽ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

13500 കോടി വായ്പയെടുത്ത ശേഷമാണ് നീരവ് മോദി ഈ വർഷാദ്യത്തിൽ രാജ്യം വിട്ടത്. ഇപ്പോൾ യുകെയിലുളള നീരവ് മോദി ഈ വായ്പാ തട്ടിപ്പ് കേസിൽ നിന്ന് തലയൂരാനുളള ശ്രമത്തിലാണ്.

2014 ലേതാണ് നികുതി വെട്ടിപ്പ് കേസ്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് കേസിന് പിന്നിൽ. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഇദ്ദേഹത്തിന്റെ യൂണിറ്റ് വഴി ഉയർന്ന മൂല്യമുളള വജ്രാഭരണങ്ങൾ കയറ്റി അയച്ചതാണ് കേസ്.

ഇറക്കുമതി നികുതി വെട്ടിക്കാൻ കുറഞ്ഞ ഗുണമേന്മയിലുളള ആഭരണങ്ങൾ കാട്ടി, ഇതേ ഗ്രേഡിലുളളവയാണ് നേരത്തെ കയറ്റി അയച്ചതെന്ന് അദ്ദേഹം പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ