ചികിൽസ നൽകാൻ വൈകിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ഡോക്ടർക്ക് ക്രൂര മർദനം. ദുലേ സിവിൽ ആശുപത്രിയിലെ ഓർത്തോപീഡിക് ഡോക്ടറാണ് ക്രൂര മർദനത്തിനിരയായത്. രോഗിയുടെ ബന്ധുക്കളാണ് മർദിച്ചത്. 30 ഓളം പേർ ചേർന്ന് ഡോക്ടറെ വാർഡിൽ വച്ച് മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രോഗിയെ ദുലേ സിവിൽ ആശുപത്രിയിൽ പ്രവേശിച്ചു. കൂടുതൽ മെച്ചപ്പെട്ട ചികിൽസ ലഭിക്കുന്നതിനായി രോഗിയെ അവിടെനിന്നും ജില്ലാ ആശുപത്രിയിലേക്ക് വിട്ടുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ വിട്ടതിനെത്തുടർന്ന് പ്രകോപിതരായ ബന്ധുക്കൾ ഡോകടറെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ആശുപത്രിയിലെ മറ്റൊരു ഡോക്ടർ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോ.റോഹൻ മമോർകറിനെ ജുപീറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഒൻപതു പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ