scorecardresearch

പിഎം ശ്രീയിൽ പുതിയ വിവാദം; കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസെന്ന് ധർമ്മേന്ദ്ര പ്രധാൻ

രാജ്യസഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപിയും രംഗത്തെത്തി

രാജ്യസഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപിയും രംഗത്തെത്തി

author-image
WebDesk
New Update
brittas

ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: പി എം ശ്രീയിൽ പുതിയ വിവാദം. പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തിയതോടെയാണ് വീണ്ടും വിവാദമായിരിക്കുന്നത്. രാജ്യസഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപിയും രംഗത്തെത്തി.

Advertisment

Also Read:രാജ്യത്ത് 70 ഓളം ഇൻഡിഗോ വിമാനങ്ങൾ സർവ്വീസ് റദ്ദാക്കി; സാങ്കേതിക തകരാറെന്ന് കമ്പനി

പിഎം ശ്രീ വിഷയം രാജ്യസഭയിൽ ചർച്ചയായതോടെയായിരുന്നു പ്രതികരിച്ച് ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തിയത്. പിഎം ശ്രീയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ബ്രിട്ടാസാണെന്നും അതിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. സർവ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. 

കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് പിഎം ശ്രീയിൽ ഒപ്പിടുന്ന കാര്യത്തിൽ സമ്മതമറിയിച്ചിരുന്നു. ഇതിന് ശേഷം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. ആശയക്കുഴപ്പമുണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്നും ധർമ്മേന്ദ്ര പ്രധാൻ കുറപ്പെടുത്തി.

Also Read:പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പുടിൻ ഇന്ത്യയിലേക്ക്; നിർണായക സന്ദർശനം ഡിസംബർ ആദ്യവാരം

കേരളത്തിലെ പ്രശ്നങ്ങൾ മുൻനിർത്തി എംപിമാർ ബ്രിഡ്ജായി കേന്ദ്രസർക്കാരിന്റെ മുന്നിൽ പോകാറുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപിയും പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിയാണ് അങ്ങനെയുള്ള ഇടപെടൽ. കേരളത്തിലെ വിഷയങ്ങൾ ഏറ്റെടുത്ത് കേന്ദ്രത്തെ താൻ സമീപിക്കുന്നു എന്ന് കേന്ദ്രമന്ത്രി പറഞ്ഞതിൽ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. 

Also Read:കുന്നോളം കരുതൽ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം ഏറ്റെടുത്ത്് നടത്തി സഹപ്രവർത്തകർ

മന്ത്രി വി ശിവൻകുട്ടിക്കൊപ്പം ധർമ്മേന്ദ്ര പ്രധാനെ കാണാൻ താൻ നിരവധി തവണ അദ്ദേഹത്തിന്റെ ഓഫീസിൽ പോയിട്ടുണ്ട്. ഇതിന് പുറമേ ഫണ്ട് തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട നിവേദനം നൽകുന്നതിനും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. കേരളത്തിന്റെ ന്യായമായ വിഹിതം ലഭ്യമാക്കുന്നതിന് ഇടപെടുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പിടുക, ഒപ്പിടാതിരിക്കുക എന്നത് സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

Read More:ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്: സുപ്രീം കോടതി

Rajyasabha Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: