/indian-express-malayalam/media/media_files/uploads/2022/01/dasna-priest.jpg)
ഹരിദ്വാറിൽ വിദ്വേഷ പ്രസംഗവും കലാപാഹ്വാനവും നടത്തിയ കേസിൽ പ്രസംഗം നടന്ന ധർമ്മ സൻസദിന്റെ സംഘാടകൻ യതി നരസിംഹാനന്ദിനെ ഹരിദ്വാർ കോടതി ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ), 509 വകുപ്പുകൾ പ്രകാരം കേസെടുത്ത് റോഷ്‌നാബാദ് ജയിലിലേക്ക് അയച്ചതായി ഹരിദ്വാർ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ രകിന്ദർ സിംഗ് കതൈത് പറഞ്ഞു.
വകുപ്പ് 295 (എ) ഏതെങ്കിലും വർഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾക്കെതിരായ വകുപ്പാണ്. അതേസമയം സെക്ഷൻ 509 സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കോ പ്രവൃത്തിയോ സംബന്ധിക്കുന്ന വകുപ്പാണ്.
ഗാസിയാബാദിലെ ദസ്ന ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ യതി നരസിംഹാനന്ദിനെ ശനിയാഴ്ച രാത്രി ഗംഗയിലെ സർവാനന്ദ് ഘട്ടിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ വസീം റിസ്വി എന്നറിയപ്പെടുന്ന ജിതേന്ദ്ര നാരായൺ ത്യാഗിയുടെ അറസ്റ്റിനെതിരെ സത്യാഗ്രഹം നടത്തുകയായിരുന്നു തി നരസിംഹാനന്ദ്.
ത്യാഗി ഇതിനകം ജയിലിലാണെന്നും കതൈത് പറഞ്ഞു.
ഡിസംബർ 17 മുതൽ 19 വരെ നടന്ന ധർമ്മ സൻസദിലെ ചില പ്രഭാഷകർ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് നരസിംഹാനന്ദും ത്യാഗിയും ഉൾപ്പെടെ പത്തിലധികം പേർക്കെതിരെ ഹരിദ്വാറിൽ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.