സംഘപരിവാര്‍ ഭീഷണിയില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: മുഖ്യപ്രതി അറസ്റ്റില്‍

ഇതേ കേസില്‍ യുവമോര്‍ച്ച നേതാവ് എം.വി.അനില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ranjith murder, trivandrum, vineeth, emalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ബെംഗളൂരു: ചിക്മംഗ്ലൂരില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞതിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നു ബികോം വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ധന്യശ്രീ എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസിലാണു ബജ്റംങ്ദള്‍ പ്രവര്‍ത്തകന്‍ സന്തോഷിനെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ യുവമോര്‍ച്ച നേതാവ് എം.വി.അനില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്‍ തനിക്ക് മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു. ഇതിനു പിന്നാലെ സന്തോഷ് എന്ന ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് വിളിച്ച് ധന്യശ്രീ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന് ഭീഷണിപ്പെടുത്തിയെന്ന് അമ്മ സരസ്വതി സുവര്‍ണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നിരന്തരം ഭീഷണികളായിരുന്നുവെന്നും മകളെ ‘നിയന്ത്രിക്കാ’നും ഇല്ലെങ്കില്‍ അനന്തരഫലം നേരിടാന്‍ തയാറായിക്കൊള്ളാനും യുവമോര്‍ച്ച, ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. അതിനടുത്ത ദിവസം ഒരുസംഘം ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുമെന്ന് പറയുകയും ചെയ്തു.

ജനുവരി ആറിനാണ് ധന്യശ്രീയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തനിക്ക് ഈ അപമാനം താങ്ങാന്‍ സാധിക്കുന്നില്ലെന്നും താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അതിനാല്‍ ജീവനൊടുക്കുന്നു എന്നുമുള്ള ആത്മഹത്യാ കുറിപ്പും ധന്യശ്രീ എഴുതിവച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dhanyashree suicide key accused arrested from friends place

Next Story
ജുഡീഷ്യറിയിലെ പൊട്ടിത്തെറി; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com