/indian-express-malayalam/media/media_files/uploads/2020/02/mosque-10.jpg)
അയോധ്യയിൽനിന്നും 30 കിലോമീറ്റർ അകലെയുളള ധാന്നിപൂർ വില്ലേജിനെക്കുറിച്ച് അധികം പേരും കേട്ടിരുന്നില്ല. പക്ഷേ ഇപ്പോൾ പലരും ഈ ഗ്രാമത്തെ കുറിച്ച് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം, റനൗഹിക്ക് അടുത്തുളള ഈ ഗ്രാമത്തിലാണ് മുസ്‌ലിങ്ങൾക്ക് പളളി പണിയാനായി സർക്കാർ 5 ഏക്കർ കണ്ടെത്തിയിട്ടുളളത്.
അയോധ്യ തർക്ക കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച്, അയോധ്യയിൽ തന്നെ അുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നായിരുന്നു. ഇതനുസരിച്ചാണ് ധാനിപൂരിൽ സുന്നി വഖഫ് ബോർഡിന് പളളി പണിയാനായി 5 ഏക്കർ നൽകിയത്.
പക്ഷേ 60 ശതമാനം മുസ്‌ലിങ്ങളും ബാക്കി യാദവരുമുളള ഗ്രാമത്തിൽ സർക്കാരിന്റെ പുതിയ തീരുമാനം സമ്മിശ്ര പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. നിലവിൽ പളളിയുളള സ്ഥലത്ത് വീണ്ടുമൊരു പളളി നിർമിക്കുന്നതിനെക്കുറിച്ചാണ് യുവാക്കൾ ചോദ്യം ചെയ്യുന്നത്.
എന്നാൽ മറ്റു ചിലർ ബാബറി മസ്ജിദ് ഒരിക്കൽ നിലനിന്ന സ്ഥലത്ത് പുതിയ പള്ളി പണിയാൻ കഴിയില്ലെന്നും അതിനാൽ തന്നെ പുതിയ തീരുമാനം സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നാണ് പറഞ്ഞത്.
ധാന്നിപൂരിൽ ഇപ്പോൾ തന്നെ മൂന്നു പളളികളുണ്ട്. സമീപത്തെ ടൗണായ റനൗഹിയിൽ ഒരു ഡസനുണ്ടെന്ന് ഗ്രാമീണർ പറയുന്നു. ഗോതമ്പും നെല്ലും കൃഷി ചെയ്യുന്ന ഭൂമിയാണ് പളളി പണിയാനായി അനുവദിച്ചതെന്ന് 58 കാരനായ മുഹമ്മദ് ഇസ്‌ലാം ഖാൻ പറഞ്ഞു. അതേസമയം, പളളി പണിയാനായി നൽകാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇതെന്നാണ് ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.