scorecardresearch

വിമാനസർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

സർവീസുകൾ താറുമാറായതിനെത്തുടർന്ന് ഇൻഡിഗോ ബോർഡ് ചെയർമാൻ വിക്രം സിംഗ് മേത്ത ഡിസംബർ 10-ന് വീഡിയോ സന്ദേശത്തിലൂടെ യാത്രക്കാരോട് മാപ്പ് അപേക്ഷിച്ചിരുന്നു

സർവീസുകൾ താറുമാറായതിനെത്തുടർന്ന് ഇൻഡിഗോ ബോർഡ് ചെയർമാൻ വിക്രം സിംഗ് മേത്ത ഡിസംബർ 10-ന് വീഡിയോ സന്ദേശത്തിലൂടെ യാത്രക്കാരോട് മാപ്പ് അപേക്ഷിച്ചിരുന്നു

author-image
WebDesk
New Update
Indigo qq

File Photo

ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ രാജ്യത്തുടനീളം ഇൻഡിഗോ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടതിനെത്തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ . വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തനപരമായ വീഴ്ചകൾ മൂലം യാത്രക്കാർക്കുണ്ടായ കടുത്ത ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ നടപടിയെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ വ്യക്തമാക്കി.

Advertisment

Also Read:ഇൻഡിഗോ വിമാന സർവീസുകളിൽ നിയന്ത്രണം: 130 വിമാനങ്ങൾ റദ്ദാക്കി; കൂടുതലും ബെംഗളൂരുവിൽ

പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ  നിയമങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും ക്ഷാമം ഉണ്ടായതാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കിയത്. ഈ പുതിയ നിയമങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് വീഴ്ച പറ്റിയെന്ന് ഡിജിസിഎ കണ്ടെത്തി. ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ 60 ശതമാനത്തിലധികം പേരും ആശ്രയിക്കുന്ന കമ്പനിയാണ് ഇൻഡിഗോ.

Also Read:ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ഡിസംബർ ആദ്യവാരത്തിലാണ് സർവീസുകൾ ഏറ്റവും കൂടുതൽ തടസ്സപ്പെട്ടത്. ഡിസംബർ ഒന്നിന് ഏകദേശം 50 ശതമാനവും രണ്ടിന് 35 ശതമാനവും വിമാനങ്ങൾ കൃത്യസമയം പാലിച്ചപ്പോൾ, ഡിസംബർ മൂന്നായപ്പോഴേക്കും ഇത് വെറും 19.7 ശതമാനമായി കുറഞ്ഞു. വിമാനങ്ങൾ വൈകിയതും മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും വിമാനത്താവളങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. യാത്രക്കാർക്ക് വലിയ തുക നൽകി മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കേണ്ടി വന്നതും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാപക പരാതികൾക്കും വഴിവെച്ചു.

Also Read:ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

സർവീസുകൾ താറുമാറായതിനെത്തുടർന്ന് ഇൻഡിഗോ ബോർഡ് ചെയർമാൻ വിക്രം സിംഗ് മേത്ത ഡിസംബർ 10-ന് വീഡിയോ സന്ദേശത്തിലൂടെ യാത്രക്കാരോട് മാപ്പ് അപേക്ഷിച്ചിരുന്നു. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എങ്കിലും, നിയമപരമായ വീഴ്ചകളും യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഗണിച്ചാണ് ഇപ്പോൾ വൻതുക പിഴയായി ചുമത്തിയിരിക്കുന്നത്.

Read More: സുന്ദരികളായ സ്ത്രീകൾ പുരുഷന്‍റെ ശ്രദ്ധ തിരിക്കും, ബലാത്സംഗത്തിന് കാരണമാകും: വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

Indigo Airlines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: