scorecardresearch

5 ജി റോളൗട്ട്: ആശങ്ക ഉയര്‍ത്തി ഡിജിസിഎ; ടെലികോം വകുപ്പിന് കത്തെഴുതി

എയർക്രാഫ്റ്റ് റേഡിയോ ആൾട്ടിമീറ്ററുകളുമായുള്ള 5G സി ബാൻഡ് സ്പെക്‌ട്രത്തിന്റെ ഇടപെടൽ സംബന്ധിച്ചാണ് ആശങ്ക ഡിജിസിഎ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്

എയർക്രാഫ്റ്റ് റേഡിയോ ആൾട്ടിമീറ്ററുകളുമായുള്ള 5G സി ബാൻഡ് സ്പെക്‌ട്രത്തിന്റെ ഇടപെടൽ സംബന്ധിച്ചാണ് ആശങ്ക ഡിജിസിഎ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്

author-image
WebDesk
New Update
55 Supported Smartphones

ന്യൂഡല്‍ഹി: ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കയി പുറത്തിറക്കാനിരിക്കെ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ ഏവിയേഷന്‍ സുരക്ഷാ റെഗുലേറ്റര്‍. എയർക്രാഫ്റ്റ് റേഡിയോ ആൾട്ടിമീറ്ററുകളുമായുള്ള 5G സി ബാൻഡ് സ്പെക്‌ട്രത്തിന്റെ ഇടപെടൽ സംബന്ധിച്ച് ടെലികോം വകുപ്പിന് കത്തയച്ചു.

Advertisment

റേഡിയോ ആൾട്ടിമീറ്റർ എന്നത് വിവിധ വിമാന സംവിധാനങ്ങൾക്ക് ഭൂപ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് നൽകുന്ന ഒരു ഉപകരണമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രാഥമിക ആശങ്ക ഉയർന്നുവരുന്നത് ഈ ആൾട്ടിമീറ്ററുകളും 5 ജി ടെലികോം സേവനങ്ങളുടെ ഒരു ഭാഗവും സി-ബാൻഡിൽ പ്രവർത്തിക്കുന്നു എന്നതാണ്.

ടെലികോം സേവന ദാതാക്കൾക്ക്, 5 ജി സേവനങ്ങൾ പുറത്തിറക്കുന്നതിനുള്ള ഒരു അനുയോജ്യമായ അവസരം സി ബാന്‍ഡ് അവതരിപ്പിക്കുന്നു, കവറേജും ഉയർന്ന ബാൻഡ്‌വിഡ്ത്തും ഉറപ്പാക്കുന്നു, അതിന്റെ ഫലമായി വേഗതയേറിയ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാകും. എയര്‍ക്രാഫ്റ്റുകളുടെ പ്രവർത്തനങ്ങൾക്കായി, ഈ ബാൻഡിലെ ആൾട്ടിമീറ്ററുകളുടെ ഉപയോഗം വിമാനത്തിന്റെ ഉയരത്തിന്റെ വളരെ കൃത്യമായ അളവുകൾ ഉറപ്പാക്കുന്നു.

“ഡിജിസിഎ ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി ചേര്‍ന്നാണ് പ്രവർത്തിക്കുന്നത്, കൂടാതെ 5 ജി സി ബാൻഡ് സ്പെക്‌ട്രം എയർക്രാഫ്റ്റ് റേഡിയോ ആൾട്ടിമീറ്ററുകളുമായുള്ള ഇടപെടൽ സംബന്ധിച്ച ആശങ്കകൾ അറിയിക്കുകയും ചെയ്തു,” ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

അമേരിക്കയിലെ ടെലികോം ഓപ്പറേറ്റർമാരായ എടി ആന്‍ഡ് ടി, വെറിസോണ്‍, ടി മൊബൈല്‍ തുടങ്ങിയവ 5 ജി സേവനങ്ങൾ ആരംഭിച്ചതിന് ശേഷം യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലിവലെ നടപടികള്‍. അമേരിക്കയില്‍ എഫ്‌എഎയും ടെലികോം ഓപ്പറേറ്റർമാരും തമ്മിലുള്ള ഒരു കരാറിന്റെ ഫലമായി വിമാനത്താവളങ്ങൾക്ക് സമീപമുള്ള സി ബാൻഡിൽ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു.

“റേഡിയോ ആൾട്ടിമീറ്ററുകൾ വളരെ കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിനായി ഭൂമിയിൽ നിന്ന് പ്രതിഫലിക്കുന്ന തീവ്രത കുറഞ്ഞ സിഗ്നലുകളാണ് സ്വീകരിക്കുന്നത്. ഇത് ഉപകരണങ്ങൾക്ക് 'ഔട്ട്-ഓഫ്-ബാൻഡ്' സിഗ്നലുകൾ എന്നറിയപ്പെടുന്നവ എടുക്കുന്നത് സാധ്യമാക്കുന്നു. ഈ ഔട്ട്-ഓഫ്-ബാൻഡ് സിഗ്നലുകൾ ഒരു റേഡിയോ ആൾട്ടിമീറ്ററിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും," മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

"എന്നിരുന്നാലും ടെലികോം ഡിപ്പാര്‍ട്ട്മെന്റിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ തീവ്രത കുറച്ചാണ് വിശദീകരിച്ചത്. 3.3 ഗിഗാഹേര്‍ട്ട്സ് മുതൽ 3.6 ഗിഗാഹേര്‍ട്ട്സ് വരെയുള്ള ഫ്രീക്വൻസിയിലാണ് (ഇന്ത്യയിൽ) സി-ബാൻഡ് സ്പെക്‌ട്രം ലേലം ചെയ്തത്. എയർക്രാഫ്റ്റ് റേഡിയോ ആൾട്ടിമീറ്ററുകൾ പ്രധാനമായും 4.2-4.4 ഗിഗാഹേര്‍ട്ട്സ് വരെയുള്ള ഫ്രീക്വൻസികളാണ് ഉപയോഗിക്കുന്നത്. അതിനാൽ, രണ്ട് ഫ്രീക്വന്‍സികള്‍ക്കിടയില്‍ 500 മെഗാഹേര്‍ട്ട്സിന്റെ വ്യത്യാസമുണ്ട്. ഡിജിസിഎ ഉന്നയിച്ച ആശങ്കള്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് പരിശോധിച്ച് വരികായാണ്," ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

5g Telecom

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: