/indian-express-malayalam/media/media_files/LqB9mbHNI6wul226hEiy.jpg)
ഇൻഡിഗോ റദ്ദാക്കിയത് 150 സർവ്വീസുകൾ
ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ റദ്ദാക്കിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 150 സർവീസുകളാണ് ഇൻഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് വിശദീകരണം. ചെക്കിൻ സോഫ്റ്റ്വെയർ തകരാർ എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവ് കുറവാണ് സർവീസുകളെ ബാധിച്ചെതെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ടു ദിവസത്തിനിടെ 150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകി. സാങ്കേതിക തകരാർ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങൾ വിമാനങ്ങൾ വൈകുന്നതിനു കാരണമായെന്നാണ് ഇൻഡിഗോ അറിയിച്ചത്.
Also Read:ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവാദത്തിൽ
ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായതിനാൽ മിക്ക യാത്രക്കാരും ഇൻഡിഗോയെ ആശ്രയിക്കാറുണ്ട്. എന്നാൽ അടുത്തിടെ വിമാനം വൈകുന്നതും റദ്ദാക്കുന്നതും വഴിതിരിച്ചു വിടുന്നതുമായ പ്രശ്നങ്ങൾ യാത്രക്കാർ ചൂണ്ടികാട്ടിയിരുന്നു. എന്നാൽ ഈ തടസങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് ഇൻഡിഗോ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
Also Read:ഛത്തീസ്‌ഗഡില്‍ വൻ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ വധിച്ചു, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
വിമാനത്താവളത്തിലെ തിരക്ക്, സാേേങ്കതിക പ്രശ്നങ്ങൾ, റദ്ദാക്കൽ, വഴിതിരിച്ചു വിടൽ എന്നീ കാരണങ്ങൾകൊണ്ടു തന്നെ കുറച്ചു ദിവസങ്ങളായി നിരവധി ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നു. അത്തരം യാത്രക്കാർക്ക് ബദൽ മാർഗമായി വേറെ വിമാനം ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അല്ലാത്തവർക്ക് റീഫണ്ട് ലഭ്യമാക്കുന്നുണ്ടെന്നും ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read More:പിഎം ശ്രീയിൽ പുതിയ വിവാദം; കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസെന്ന് ധർമ്മേന്ദ്ര പ്രധാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us