/indian-express-malayalam/media/media_files/2025/12/10/indigo-new1-2025-12-10-17-43-54.jpg)
IndiGo Crisis Updates
IndiGo Crisis Updates:ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി മുടങ്ങിയ സംഭവത്തിൽ നിർണ്ണായക ഇടപെടലുമായി ഡിജിസിഎ . ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോടും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരോടും വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദ്ദേശം നൽകി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡിജിസിഎ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. വിമാന സർവീസുകൾ തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങളും കണക്കുകളും ഉദ്യോഗസ്ഥർ ഹാജരാക്കണം.
സർവീസുകൾ പുനഃസ്ഥാപിക്കാൻ സ്വീകരിച്ച നടപടികൾ, പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും നിയമന പദ്ധതികൾ, റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് പണം തിരികെ നൽകിയതിന്റെ കണക്കുകൾ, വിമാനത്താവളങ്ങളിൽ കുമിഞ്ഞുകൂടിയ ബാഗേജുകൾ തിരിച്ചേൽപ്പിക്കാനുള്ള നടപടികൾ, യാത്രക്കാർക്ക് യഥാസമയം വിവരങ്ങൾ നൽകുന്നതിലെ പുരോഗതി എന്നിവയിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.
Also Read:ഇൻഡിഗോ വിമാന റദ്ദാക്കൽ: വിശദീകരണം നൽകാൻ ഡിജിസിഎ 24 മണിക്കൂർ കൂടി സാവകാശം നൽകി
പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയതിലെ ആസൂത്രണ പിഴവാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇൻഡിഗോ സമ്മതിച്ചിരുന്നു. ഇത് പരിഹരിക്കാൻ ഇൻഡിഗോയുടെ വിമാന സർവീസുകളിൽ 10 ശതമാനം കുറവ് വരുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു.
Also Read:ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; പെരുവഴിയിലായി യാത്രക്കാർ, ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി
ചൊവ്വാഴ്ചയോടെ സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിയെന്നും, 1800-ലധികം വിമാനങ്ങൾ സർവീസ് നടത്തിയെന്നും ഇൻഡിഗോ അറിയിച്ചു. കൃത്യസമയത്തുള്ള സർവീസുകൾ 80 ശതമാനത്തിന് മുകളിലെത്തിയതായും കമ്പനി അവകാശപ്പെടുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇൻഡിഗോ സിഇഒയ്ക്കും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. വീഴ്ചകളിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.
Read More:ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ; അഭിമാന നിമിഷമെന്ന് മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us