/indian-express-malayalam/media/media_files/2025/12/05/flight-indigo-2025-12-05-16-15-03.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: വിമാന സർവീസുകൾ താറുമാറായതിനെത്തുടർന്ന് പ്രതിസന്ധിയിലായ ഇൻഡിഗോയുടെ 5 ശതമാനം വിമാന സർവീസുകൾ (പ്രതിദിനം ഏകദേശം 115 സർവീസുകൾ) വെട്ടിക്കുറക്കാൻ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) തീരുമാനം. ഡിസംബർ 1 മുതൽ ഇൻഡിഗോയുടെ സർവീസുകളിൽ തുടർച്ചയായി തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
തിരക്കേറിയതും കൂടുതൽ സർവീസുകളുള്ളതുമായ റൂട്ടുകളിലെ വിമാനങ്ങളാണ് പ്രധാനമായും വെട്ടിക്കുറയ്ക്കുന്നത്. നിലവിലെ ശൈത്യകാല ഷെഡ്യൂളിന് കീഴിൽ ഇൻഡിഗോ നടത്തുന്ന സർവീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎയുടെ നടപടി.
Also Read: സാങ്കേതിക പ്രശ്‌നങ്ങളും മോശം കാലാവസ്ഥയും വിനയായി; സർവ്വീസ് പ്രതിസന്ധിയുടെ കാരണങ്ങൾ നിരത്തി ഇൻഡിഗോ
ബുധനാഴ്ച വൈകുന്നേരം 5 മണിക്കുള്ളിൽ പുതുക്കിയ ഷെഡ്യൂൾ സമർപ്പിക്കാൻ ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2025-26 ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി പ്രതിദിനം 2,200-ലധികം വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. സർവീസ് നടത്താൻ മറ്റു കമ്പനികൾക്ക് അധിക ശേഷി ഉണ്ടെങ്കിൽ ഈ സ്ലോട്ടുകൾ വാഗ്ദാനം ചെയ്തേക്കാമെന്നാണ് വിവരം.
അതേസമയം, സർവ്വീസ് പ്രതിസന്ധിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇൻഡിയോ മറുപടി നൽകി. സാങ്കേതിക പ്രശ്‌നം, കാലാവസ്ഥ, ശൈത്യകാല സമയക്രമം, പൈലറ്റുമാരുടെ പുതിയ വ്യവസ്ഥ എന്നിവ പ്രതിസന്ധിക്ക് കാരണമായി എന്നാണ് ഇൻഡിഗോ സിഇഒ നൽകിയ മറുപടിയിൽ ഉള്ളത്. യഥാർത്ഥ കാരണം കണ്ടെത്താൻ ഇനിയും സമയം വേണമെന്നും ഇൻഡിഗോ ആവശ്യപ്പെടുന്നുണ്ട്.
Also Read:ഇൻഡിഗോ വിമാന റദ്ദാക്കൽ: വിശദീകരണം നൽകാൻ ഡിജിസിഎ 24 മണിക്കൂർ കൂടി സാവകാശം നൽകി
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ മാത്രം റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിൻവലിച്ചിരുന്നു.
Read More: ഇൻഡിഗോ പ്രതിസന്ധി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വ്യോമയാന മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us