ഡെക്‌സാമെത്തസോണ്‍ എന്ന സ്റ്റിറോയിഡ്‌ കോവിഡ്‌ ചികിത്സയില്‍ ഫലപ്രദമെന്നു കണ്ടെത്തല്‍

രോഗം ഭേദമാകുന്നതിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിത്

dexamethasone, coronavirus, coronavirus dexamethasone tablets, covid 19, covid 19 dexamethasone, covid 19 drug dexamethasone, coronavirus drug dexamethasone, covid 19 medicine, covid 19 vaccine, coronavirus vaccine, coronavirus vaccine latest news, corona medicine update, corona dexamethasone tablets, dexamethasone tablets, dexamethasone news

Coronavirus Drug Dexamethasone: ലണ്ടന്‍: വിലകുറഞ്ഞതും എല്ലായിടത്തും ലഭ്യമായ സ്റ്റിറോയ്‌ഡായ ഡെക്‌സാമെത്തസോണ്‍ കോവിഡ് രോഗം ഭേദമാക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ മരുന്ന് കോവിഡ്-19 രോഗം ഭേദമാക്കുന്നുവെന്ന് കണ്ടെത്തിയത് ഇംഗ്ലണ്ടിലെ ഗവേഷകരാണ്. കോവിഡ്‌ രോഗം ഭേദമാകുന്നതിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിത്.

ഗുരുതരമായി രോഗം ബാധിച്ചവരില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്ന് ഗവേഷകര്‍ കണ്ടെത്തി. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐവി ആയും നല്‍കാം.

2,104 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുകയും സാധാരണ ചികിത്സ മാത്രം ലഭിച്ച 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.

28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ ശ്വസനോപകരണങ്ങള്‍ ഉപയോഗിച്ച് ചികിത്സ ലഭിച്ചവരില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്‌സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു. അതേസമയം, രോഗം ഗുരുതരമല്ലാത്തവരില്‍ ഈ മരുന്ന് ഫലിച്ചില്ല. ചൊവ്വാഴ്ച്ചയാണ്‌ ഫലം ഗവേഷകര്‍ പുറത്ത് വിട്ടത്. അവര്‍ അത് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്.

സ്റ്റിറോയ്ഡ് മരുന്നുകള്‍ക്ക് വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്. രോഗബാധയ്‌ക്കെതിരെ അമിതമായി ശരീരത്തിലെ രോഗപ്രതിരോധശേഷി പ്രതികരിക്കുമ്പോള്‍ കോവിഡ്-19 രോഗികളില്‍ വീക്കമുണ്ടാകാറുണ്ട്. ഈ അമിതമായ പ്രതികരണം മരണ കാരണമാകുന്നു. അതിനാല്‍ ഡോക്ടര്‍മാര്‍ സ്റ്റിറോയ്ഡുകളും വീക്കത്തിനുള്ള മറ്റു മരുന്നുകളും രോഗികളില്‍ പരീക്ഷിക്കുന്നു. നേരത്തേ, ലോകാരോഗ്യ സംഘടന സ്റ്റിറോയ്ഡ് ഉപയോഗം പാടില്ലായെന്ന് നിര്‍ദ്ദേശിച്ചിരുന്നു. രോഗികളിലെ വൈറസിന്റെ സാന്നിദ്ധ്യം പൂര്‍ണമായും ഇല്ലാതാകുന്നതിന് എടുക്കുന്ന സമയം വര്‍ദ്ധിക്കുമെന്നത് കാരണമാണ് സംഘടന ഈ നിര്‍ദ്ദേശം നല്‍കിയത്.

ഇതേപഠനമാണ്, മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണവൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 11,000 രോഗികളിലാണ് പഠനം നടത്തിയത്.

അമേരിക്കയില്‍ ശരാശരി റീട്ടൈയ്ല്‍ വില 50 ഡോളറിന് താഴെയാണ്. യുകെയില്‍ അഞ്ച് പൗണ്ടും വിലയുണ്ട്.

“ഈ മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് സുവ്യക്തമായ നേട്ടമുണ്ട്. 10 ദിവസം ഡെക്‌സാമെത്തസോണ്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനുള്ള ചെലവ് അഞ്ച് പൗണ്ടോളമാണ്. അതായത്, ഒരു ജീവന്‍ രക്ഷിക്കാന്‍ 35 പൗണ്ടോളം മതിയാകും. ഈ മരുന്ന് ആഗോള തലത്തില്‍ ലഭ്യമാണ്,” ഗവേഷകനായ മാര്‍ട്ടിന്‍ ലാന്‍ഡ്രേ ബിബിസിയോട് പറഞ്ഞു.

ദശാബ്ദങ്ങളായി ഈ സ്റ്റിറോയ്ഡ് മരുന്ന് ജെനറിക് വിഭാഗത്തില്‍ ലഭ്യമാണ്. റുമാറ്റിസം, ആസ്ത്മ, അലര്‍ജി തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. അര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പിക്കുശേഷം ഓക്കാനം വരുന്നത് ഇല്ലാതാക്കുന്നതിനും ഈ മരുന്ന് നല്‍കുന്നുണ്ട്.

Read in Indian Express: Dexamethasone — first drug proves able to improve survival from COVID-19

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dexamethasone first drug proves able to improve survival from covid 19

Next Story
ഡൽഹി ആരോഗ്യ മന്ത്രിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്Satyendra Jain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com