/indian-express-malayalam/media/media_files/uploads/2018/11/deve-gowda.jpg)
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ട് ജനതാദള്‍ (എസ്). കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ പത്ത് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ജെഡിഎസ് സഖ്യകക്ഷിയായ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സീറ്റ് ആവശ്യവുമായി ബന്ധപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ദേവഗൗഡ പത്ത് സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതായി സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
സീറ്റ് വിഭജനുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പത്ത് സീറ്റുകള്‍ വേണമെന്ന ആവശ്യത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാട്ടിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരും സീറ്റ് വിഭജന ചര്‍ച്ചയില്‍ പങ്കെടുത്തു. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കര്‍ണാടകയിലെ 18 സീറ്റുകളില്‍ കോണ്‍ഗ്രസും പത്ത് സീറ്റുകളില്‍ ജെഡിഎസും മത്സരിക്കാനാണ് സാധ്യത.
ഇരു പാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതിനാല്‍ ഏറെ ചര്‍ച്ച നടത്തിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം രൂപീകരിച്ചത്. സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇരു പാര്‍ട്ടികളും തമ്മില്‍ പലപ്പോഴായി അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.