ബെംഗളൂരു: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യം ചന്ദ്രയാൻ-2വിന്റെ വിക്ഷേപണം നാളെ നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് 6.30ഓടെ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങും. ജൂലൈ 15 തിങ്കൾ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു.​ തകരാറുകൾ പരിഹരിച്ചതിനെ തുടർന്നാണ് പുതിയ വിക്ഷേപണ തീയതി അറിയിച്ചത്.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 2.

Read More: ‘ചന്ദ്രയാന്‍-2’ വിക്ഷേപണം ഇന്ന് ഇല്ല; പുതിയ തീയതി പിന്നീട് അറിയിക്കും

3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ജിഎസ്എല്‍വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. 384,400 കിലോമീറ്റർ സഞ്ചരിച്ച് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്താൻ പേടകത്തിന് 53 ദിവസം വേണം. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള വിശദമായ പഠനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാൻ ഒന്ന് പേടകമായിരുന്നു. 978 കോടി രൂപയാണ് ചെലവ്.

Read More: ചന്ദ്രയാന്‍-2; ബഹിരാകാശത്ത് ഇന്ത്യയുടെ ‘ഗെയിം ചെയ്ഞ്ചർ’

ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook