ശ്രീനഗർ: യു​വാ​വി​നെ ജീ​പ്പി​നു​മു​ന്നി​ല്‍ കെ​ട്ടി​യി​ട്ട് കവചമാക്കിയത് നിരവധി സാധാരണക്കാരുടെ ജീ​വ​ൻ‌ ര​ക്ഷി​ക്കാ​നാ​യി​രു​ന്നെ​ന്ന് സം​ഭ​വ​ത്തി​ൽ സൈ​ന്യ​ത്തി​ന്‍റെ ആ​ദ​രം ല​ഭി​ച്ച മേ​ജ​ർ ലീ​തു​ൾ ഗൊ​ഗോ​യി. സൈ​ന്യ​ത്തി​നെ​തി​രെ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബു​ദ്ഗാ​മി​ലെ ബീ​ർ​വ​യി​ൽ മാ​ധ്യ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ഗൊ​ഗോ​യി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. ഇതിനിടെ ക​ലാ​പ​ത്തി​ന് എ​തി​രാ​യ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള സൈ​നി​ക ബ​ഹു​മ​തി​ സൈ​ന്യം ഗൊ​ഗോ​യി​ക്ക് ന​ൽ​കുമെന്ന് പ്രഖ്യാപിച്ചു. ക​ലാ​പ​കാ​രി​ക​ളു​ടെ ക​ല്ലേ​റു ത​ട​യാ​ൻ അ​വ​രു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്ന് ഒ​രാ​ളെ പി​ടി​കൂ​ടി ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സൈന്യത്തിന് എതിരെ അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ഫ​റൂ​ഖ് അ​ഹ​മ്മ​ദ് ദാ​ര്‍ എ​ന്ന​യാ​ളെ ത​ന്ത്ര​പൂ​ര്‍​വം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ജീ​പ്പി​നു മു​ന്നി​ല്‍ കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് മ​റ്റു​ള്ള​വ​ര്‍ ക​ല്ലേ​റ് നി​ര്‍​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് അ​യ​വു വ​രു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷ​പെ​ടു​ത്താ​നും മ​റ്റ് വ​ഴി​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഗൊ​ഗോ​യി പ​റ​യു​ന്നു. ത​ന്‍റെ​പ്ര​വൃ​ത്തി​യി​ല്‍ കു​റ്റ​ബോ​ധ​മോ പ​ശ്ചാ​ത്താ​പ​മോ തോ​ന്നു​ന്നി​ല്ലെ​ന്നും ഗൊ​ഗോ​യ് പ്ര​തി​ക​രി​ച്ചു.


തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഉ​ത്‌​ലി​ഗാം ബൂ​ത്തി​ൽ ആയിരത്തിലധികം പേരാണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. സു​ര​ക്ഷാ സൈ​നി​ക​രാ​വ​ട്ടെ ചെ​റി​യ കൂ​ട്ടം മാ​ത്ര​മാ​യി​രു​ന്നു. വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം വ​ള​ഞ്ഞ് ആ​ളു​ക​ൾ ക​ല്ലേ​റു ന​ട​ത്തു​ന്ന​താ​യി ഐ​ടി​ബി​പി വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ അ​വി​ടെ എ​ത്തി​യ​ത് എന്നും ഗോഗോയി പറഞ്ഞു.

ബഡ്ഗാമിലെ ഖാന്‍സാഹിബ് നിവാസിയായ ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സേനാവാഹനത്തിനു മുന്നില്‍ കെട്ടിയിട്ടതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കല്ലെറിയുന്നവരുടെ വിധി ഇങ്ങനെയായിരിക്കുമെന്ന് ഒരു സൈനികന്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. സൈന്യത്തിന്റെ നടപടി വലിയ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ