scorecardresearch

കോടതിയുടെ താക്കീത് അവഗണിച്ചു; ബിഹാർ സർക്കാരിന്റെ 1,600 കോടി രൂപയുടെ ആംബുലൻസ് കരാർ ജെഡിയു എംപിയുടെ ബന്ധുവിന്

102 ആംബുലൻസുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരം രണ്ടാം തവണയാണ് ഈ കമ്പനിയ്ക്ക് ലഭിക്കുന്നത്

102 ആംബുലൻസുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരം രണ്ടാം തവണയാണ് ഈ കമ്പനിയ്ക്ക് ലഭിക്കുന്നത്

author-image
WebDesk
New Update
Express investigation, Bihar government, Bihar govt, janata dal united, Patna High Court, JDU, Indian Express, India news, current affairs

എക്സ്പ്രസ് ഫൊട്ടൊ

പാറ്റ്‌ന ഹൈക്കോടതിയുടെ പരാമർശങ്ങൾ വരെ തള്ളിക്കളഞ്ഞ് അടിയന്തര ആംബുലൻസുകളുടെ കരാർ പുതുക്കി ബിഹാർ സർക്കാർ. ഓക്‌സിജൻ മുതൽ കാലഹരണപ്പെട്ട മരുന്ന് വരെയുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള ഓഡിറ്റുകൾ അവഗണിക്കുകയും "രേഖ ചോർച്ച", "ട്വീക്കുകൾ" എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തിലുമാണ് ജെഡിയു എംപിയുടെ ബന്ധുവിന് കരാർ നൽകിയത്.

Advertisment

ആർജെഡി-ജെഡി(യു) സംസ്ഥാന സർക്കാർ സംസ്ഥാനത്തുടനീളമുള്ള അടിയന്തര ആംബുലൻസുകൾ പ്രവർത്തിപ്പിക്കാനുള്ള കരാറാണ് ഭരണകക്ഷിയായ ജെഡിയുവിന്റെ ഒരു എംപിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വീണ്ടും അഞ്ച് വർഷത്തേക്ക് പുതുക്കി നൽകിയത്. ഇത് മൂന്ന് വർഷം കൂടി നീട്ടാമെന്ന വ്യവസ്ഥയും ആദ്യമായി കരാറിൽ ചേർത്തിട്ടുണ്ട്.

ദേശീയ ഡയൽ 102 എമർജൻസി സർവീസിന്റെ ഭാഗമായി 2,125 ആംബുലൻസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള 1,600 കോടി രൂപയുടെ കരാർ, ജഹാനാബാദ് എംപി ചന്ദേശ്വര് പ്രസാദ് ചന്ദ്രവംശിയുടെ ബന്ധുക്കൾ നടത്തുന്ന പട്‌ന ആസ്ഥാനമായ പശുപതിനാഥ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് (പിഡിപിഎൽ) മെയ് 31 നാണ് ലഭിച്ചത്.

ഗുരുതര അവസ്ഥയിലുള്ള രോഗികൾ, ഗർഭിണികൾ, ശിശുക്കൾ എന്നിവരെ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യമായി എത്തിക്കുന്നതിനാണ് ഈ സൗകര്യം.

Advertisment

2022 ഏപ്രിൽ 5-ന് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്‌പി) നൽകിയതു മുതൽ മാനദണ്ഡങ്ങൾ എങ്ങനെ മാറ്റിമറിച്ചുവെന്ന് ഇന്ത്യൻ എക്സ്പ്രസ് അന്വേഷിച്ച ഔദ്യോഗിക രേഖകൾ കാണിക്കുന്നു.

Express investigation, Bihar government, Bihar govt, janata dal united, Patna High Court, JDU, Indian Express, India news, current affairs
102 ആംബുലൻസുകൾ

എം പിയുടെ മകൻ സുനിൽകുമാർ, സുനിൽകുമാറിന്റെ ഭാര്യ നേഹ റാണി, എം പിയുടെ മകൻ ജിതേന്ദ്രകുമാറിന്റെ ഭാര്യ മൊണാലിഷ, എം പി ഭാര്യാസഹോദരൻ യോഗേന്ദ്ര പ്രസാദ് നിരാലയുമാണ് പിഡിപിഎല്ലിന്റെ ഡയറക്ടർമാരിൽ ഉൾപ്പെടുന്നു. ഈ ഡയറക്ടർമാരാരും അഭിപ്രായം പറയാൻ തയാറായില്ല.

102 ആംബുലൻസുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരം രണ്ടാം തവണയാണ് പിഡിപിഎല്ലിന് ലഭിക്കുന്നത്. എന്നാൽ ഇത്തവണ ലേലത്തിന് പിഡിപിഎൽ മാത്രമാണുള്ളത്. 2017ൽ, പിഡിപിഎൽ, സമ്മാൻ ഫൗണ്ടേഷൻ എന്നിവർ ഒരു കൺസോർഷ്യം എന്ന നിലയിൽ, ഏകദേശം 650 ആംബുലൻസുകൾ പ്രവർത്തിപ്പിക്കുന്നതിന് 400 കോടി രൂപയുടെ കരാർ നേടി.

എന്നാൽ ഇത്തവണ, മുംബൈയിലെ ബിവിജി ഇന്ത്യ ലിമിറ്റഡുമായി സമ്മാൻ കൈകോർത്തു. കൂടാതെ മറ്റ് രണ്ട് ലേലക്കാരും ചേർന്നു. സിക്വിറ്റ്സ ഹെൽത്ത് കെയർ ലിമിറ്റഡ്, മുംബൈ, ജിവികെ എമർജൻസി മാനേജ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെക്കന്തരാബാദ് എന്നിവരാണ് ഈ രണ്ടു പേർ.

ലേലം വിളിക്കുന്നയാൾക്ക് (ഏക ബിഡ്ഡർ ആണെങ്കിൽ) "കുറഞ്ഞത് 750 ആംബുലൻസുകളുടെ (50 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ കൂടാതെ)" പ്രവർത്തനങ്ങളിലും നടത്തിപ്പിലും അനുഭവപരിചയം ഉണ്ടായിരിക്കണം. "കുറഞ്ഞത് 75 സീറ്റുകൾ" ഉള്ള 2018-19 മുതൽ മൂന്നു വർഷമെങ്കിലും പ്രവർത്തിച്ചിരുന്ന ഒരു കോൾ സെന്റർ പിന്തുണയും വേണമെന്നാണ് ടെൻഡർ വ്യവസ്ഥകളിൽ പറയുന്നത്.

ബിഹാറിൽ പിഡിപിഎൽ സ്വതന്ത്രമായി ആംബുലൻസ് സർവീസ് നടത്തിയിരുന്നില്ല, ഈ മൂന്ന് വർഷത്തിനിടെ 50 സീറ്റുകൾ മാത്രമായിരുന്നു കോൾ സെന്ററിലുണ്ടായിരുന്നത്. സേവനം കൈകാര്യം ചെയ്യുന്ന ആരോഗ്യ വകുപ്പ് ഏജൻസിയായ സ്റ്റേറ്റ് ഹെൽത്ത് സൊസൈറ്റി ഓഫ് ബീഹാർ (എസ്എച്ച്എസ്ബി) നൂതന ലൈഫ് സപ്പോർട്ട് ആംബുലൻസുകളുടെ നിശ്ചിത എണ്ണം 40 ആയും കോൾ സെന്റർ 50 സീറ്റായും കുറച്ച് ഇതിൽ ഇളവ് നൽകി.

Express investigation, Bihar government, Bihar govt, janata dal united, Patna High Court, JDU, Indian Express, India news, current affairs
102 ആംബുലൻസ്

തുടർന്ന്, 2022 മെയ് മാസത്തിൽ ലേലവ്യവസ്ഥകളിൽ മാറ്റം വരുത്തി. "ഏജൻസി / ലേലം വിളിക്കുന്നയാളുടെ അന്തിമ തിരഞ്ഞെടുപ്പ് ഗുണനിലവാരവും ചെലവും അടിസ്ഥാനമാക്കിയുള്ളതാവണം," എന്നാൽ പുതിയ മാറ്റം അനുസരിച്ച്, "ഏജൻസിയുടെ അന്തിമ തിരഞ്ഞെടുപ്പ് ഏറ്റവും കുറഞ്ഞ ചെലവ് തിരഞ്ഞെടുക്കൽ രീതി അനുസരിച്ചാണ്," എന്നാണ് മാറ്റിയത്.

2022 ജൂലൈയിൽ ആർജെഡി എംഎൽഎമാരായ മുകേഷ് കുമാർ റോഷൻ, ഋഷി കുമാർ, ഭായ് വീരേന്ദ്ര എന്നിവർ ലേല രേഖകളിൽ ചോർച്ചയുണ്ടെന്ന് ആരോപിച്ച് ബിഹാർ ആരോഗ്യമന്ത്രി ബി ജെ പിയുടെ മംഗൾ പാണ്ഡെയ്ക്ക് കത്തെഴുതുകയും പുതിയ ലേല പ്രക്രിയയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, 2022 ഓഗസ്റ്റ് ഒൻപതിന് നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആർജെഡിയുടെയും മറ്റ് ആറ് പാർട്ടികളുടെയും മഹാസഖ്യത്തിൽ ചേരുകയും ചെയ്തു. തേജസ്വി പ്രസാദ് യാദവ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി.

“ലേല രേഖകൾ ചോരുന്നത് ഗുരുതരമായ പ്രശ്നമായതിനാൽ ഞാൻ വിഷയം ഉന്നയിച്ചിരുന്നു. വിഷയം ഉന്നയിക്കാൻ ഞാൻ എന്റെ ഭാഗം ചെയ്തിട്ടുണ്ട്. എന്നാൽ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ എനിക്ക് പരിമിതികളുണ്ട്," ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആർജെഡിയുടെ മനേർ എംഎൽഎയും പാർട്ടി വക്താവുമായ ഭായ് വീരേന്ദ്ര ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു:

തേജസ്വി യാദവ് പ്രതികരിക്കാൻ തയാറായില്ല. എംപി ചന്ദേശ്വർ പ്രസാദ് ചന്ദ്രവംഷിയെ ബന്ധപ്പെട്ടപ്പോൾ, "ഇത് എന്റെ ബന്ധുക്കളുടെ കമ്പനിയാണ്, എനിക്ക് അതിൽ വ്യക്തിപരമായ അഭിപ്രായമോ ഓഹരിയോ ഇല്ല." എന്നാണ് പ്രതികരിച്ചത്.

പൂർണ്ണരൂപം വായിക്കാൻ​ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

News Express Investigation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: