scorecardresearch

അഭിസംബോധനയ്ക്ക് 'മൈ ലോഡും' 'യുവര്‍ ലോഡ്ഷിപ്പും' വേണ്ട: രാജസ്ഥാന്‍ ഹൈക്കോടതി

അഭിഭാഷകനായ ശിവ് സാഗര്‍ തിവാരി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് ഉത്തരവ്

അഭിഭാഷകനായ ശിവ് സാഗര്‍ തിവാരി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് ഉത്തരവ്

author-image
WebDesk
New Update
advocate, magistrate, chamber, deepa mohan, അഭിഭാഷകർ, മജിസ്ട്രേറ്റ്, ie malayalam, ഐഇ മലയാളം

ജയ്പൂര്‍: ചരിത്ര ഉത്തരവുമായി രാജസ്ഥാന്‍ ഹൈക്കോടതി. ജഡ്ജിമാരെ മൈ ലോഡ് എന്നും യുവര്‍ ലോഡ്ഷിപ്പെന്നും അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.

Advertisment

ഇന്ത്യന്‍ ഭരണഘടന ഉറപ്പു വരുത്തുന്ന സമത്വം എന്ന ആശയത്തെ ആദരിക്കുകയാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്.

അഭിഭാഷകനായ ശിവ് സാഗര്‍ തിവാരി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഈ പ്രയോഗങ്ങള്‍ അടിമത്തത്തിന്റെ അടയാളമാണെന്നും രാജ്യത്തിന്റെ അന്തസിന് യോജിക്കാത്തതുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

നേരത്തെ, ജഡ്ജിമാരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നത് അഭിഭാഷകരുടെ തീരുമാനമാണെന്നും അത് ജഡ്ജിയെ ബഹുമാനിക്കുന്നതാകണമെന്ന് മാത്രമേയുള്ളൂവെന്ന് 2014 ല്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എച്ച് എള്‍ ദത്തുവും എസ്എ ബോബ്‌ഡെയും ചേര്‍ന്നുള്ള ബെഞ്ച് പറഞ്ഞിരുന്നു.

Advertisment
Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: