വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. ഷോവിനുള്ള ശിക്ഷ 8 ആഴ്ചകൾക്കുള്ളിൽ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വർഷം വരെ തടവു ശിക്ഷ ലഭിക്കാം.
കഴിഞ്ഞ മേയ് 25 നായിരുന്നു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് ജോ ബൈഡൻ കോടതി നടപടികൾ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. വിധി കേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.
Read More: കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്
വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു ജോർജ് ഫ്ലോയിഡിന്റെ കഴുത്തിൽ അഞ്ചുമിനിറ്റോളം ഡെറക് ചൗവിൻ കാലുകൊണ്ട് ഞെരിച്ചത്. ‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്… എനിക്ക് ശ്വാസം മുട്ടുന്നു,’’ ജീവശ്വാസത്തിനായി കണ്ണീരോടെയുള്ള ജോർജ് ഫ്ലോയിഡിന്റെ യാചന ലോകത്തിന്റെ തന്നെ വേദനയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങൾ അരങ്ങേറുകയായിരുന്നു.
സംഭവം വിവാദമായപ്പോൾ തന്നെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പൊലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.