ചണ്ഡീഗഡ്: വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം മാനഭംഗക്കേസി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തിന്റെ സൂത്രധാരന്‍ പിടിയില്‍. ദുനി ചന്ദ് എന്ന ദേരാ സച്ചാ സൗദ അനുയായി ആണ് പിടിയിലായത്. കോടതി ഗുര്‍മിതനെ കുറ്റക്കാരനെന്നു വിധിച്ചാല്‍ അക്രമം നടത്താന്‍ നിയോഗിച്ചിരുന്ന എ ടീമിന്റെ സൂത്രധാരനാണ് ദുനി ചന്ദ്.

സ​ൻ​ഗ്രൂ​ർ സ്വ​ദേ​ശി​യാ​യ ദു​നി ച​ന്ദി​ന് ഗു​ർ​മീ​തി​ന്‍റെ ആ​ശ്ര​മ​മാ​യ ദേ​രാ സ​ച്ചാ സൗ​ദ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദു​നി ച​ന്ദി​ന്‍റെ കാ​റും 1.70 ല​ക്ഷം രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ലാ​പ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ദു​നി​യെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഗു​ർ​മീ​ത് റാം ​റ​ഹീം കു​റ്റ​ക്കാ​ര​നാ​ണെ​ന്നു വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​ബി​ൽ മാ​ത്രം 28 അ​ക്ര​മ സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ദു​നി​യെ കൂ​ടാ​തെ മ​ൻ​സ സ്വ​ദേ​ശി മേ​ജ​ർ സിം​ഗ്, ബ​തീ​ന്ദ സ്വ​ദേ​ശി​ക​ളാ​യ ബ​ൽ​വീ​ന്ദ​ർ സിം​ഗ്, ഗു​ർ​ദേ​വ് സിം​ഗ്, ഗു​ർ​ദാ​സ് സിം​ഗ്, ബ​ഗ​പു​രാ​ന സ്വ​ദേ​ശി പ്രീ​തി ച​ന്ദ്, മ​ഹീ​ന്ദ​ർ​പാ​ൽ സിം​ഗ് എ​ന്നി​വ​രാ​ണ് എ ​ടീ​മി​ലെ അം​ഗ​ങ്ങ​ൾ. ഇ​വ​രെ ക​ണ്ടെ​ത്താ​നും തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

അനുയായികളായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഗുര്‍മിതിനെ കോടതി 20 വര്‍ഷം തടവിനും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതോടനുബന്ധിച്ച് നടന്ന കലാപത്തിലാണ് 38 പേര്‍ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ