സിര്‍സ: ദേര സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ ആശ്രമത്തില്‍ പരിശോധന. ജെസിബി അടക്കം വന്‍ സന്നാഹങ്ങളുമായാണ് സൈന്യവും പോലീസും പരിശോധനയ്ക്കെത്തിയിരിക്കുന്നത്. പരിശോധന അവസാനിക്കും വരെ സിര്‍സയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ജുഡീഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ഈ മാസം അഞ്ചാം തിയതി ഹരിയാന-പഞ്ചാബ് ഹൈക്കോടതികള്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പരിശോധന നടത്തുന്നത്. വലിയ സംഘര്‍ഷ സാധ്യതകള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഭാഗത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 41 കമ്പനി പാരാ മിലിട്ടറി സൈനികരെ കൂടാതെ നാല് കമ്പനി സൈന്യവും നാല് ജില്ലകളില്‍ നിന്നും പൊലീസും ഉള്‍പ്പെടെ വന്‍ സുരക്ഷയാണ് ആശ്രമ പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
നൂറോളം ബാങ്ക് ഉദ്യോഗസ്ഥരും, ലോക്കറുകള്‍ തകര്‍ക്കുന്നതിനായി പത്തോളം തൊഴിലാളികളെയും സിര്‍സയില്‍ എത്തിച്ചിട്ടുണ്ട്. പരിശോധനകള്‍ തുടരുകയാണ്. അനുയായികളോട് സംയമനം പാലിക്കണമെന്ന് സിര്‍സയിലെ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.