ന്യൂഡല്‍ ഹി: 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ ബാങ്കുകളില്‍ എത്ര രൂപ തിരിച്ചുവന്നു എന്ന കാര്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാനാകാതെ റിസര്‍വ് ബാങ്ക്. . തിരിച്ചെത്തിയ പണത്തിന്റെ കണക്കുകൾ ഇതുവരെയും കണക്കെടുത്ത് തീര്‍ന്നില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ വ്യക്തമാക്കി.

പാർലമെന്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. 500, 1000 നോട്ടുകൾ അസാധുവാക്കിയതിന് ശേഷം എത്ര പണം തിരിച്ചു വന്നു എന്നതിന്റെ കണക്കെടുപ്പ് തുടരുകയാണെന്നും ഊർജിത് പട്ടേൽ വീരപ്പ മൊയ്ലി അദ്ധ്യക്ഷനായ സമിതിയോട് പറഞ്ഞു.

“നോട്ട് നിരോധനത്തിന് ശേഷം കിട്ടിയ പണം ഉദ്യോഗസ്ഥര്‍ ഇപ്പോഴും കണക്കെടുക്കുകയാണ്. ഞായാറാഴ്ച്ച ഒഴികെയുളള എല്ലാ ദിവസവും ജീവനക്കാര്‍ പണം എണ്ണുന്നുണ്ട്. നേപ്പാളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും ഇപ്പോഴും നോട്ടുകള്‍ ലഭിക്കുന്നാതായും അദ്ദേഹം പറഞ്ഞു.

“ചട്ടങ്ങൾ പാലിച്ചാണ് നോട്ട് അസാധുവാക്കൽ നടപ്പാക്കിയത്. പോസ്റ്റ് ഓഫീസികള്‍ അസാധു നോട്ടുകള്‍ ഇപ്പോഴും റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാത്തതും നോട്ട് എണ്ണലിനെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയുമാണ് വിഷയം വീണ്ടും സമിതിക്ക് മുമ്പാകെ ഉന്നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ