scorecardresearch

ഇസ്‌ലാമിക് സ്റ്റേറ്റ് അഭിനിവേശം; പിടിയിലായ വയനാട് സ്വദേശിയുടെ വെളിപ്പെടുത്തലുകൾ

അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചയക്കപ്പെട്ട ഹംസഫർ ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചയക്കപ്പെട്ട ഹംസഫർ ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

author-image
Deeptiman Tiwary
New Update
islamic state

ന്യൂഡൽഹി: തീവ്രവാദ സംഘമായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ വയനാട്ടിൽ നിന്നും അഫ്‌ഗാനിസ്ഥാനിലേക്ക് പോയ മലയാളിയുടെ വെളിപ്പെടുത്തൽ പുറത്ത്. ഇസ്‌ലാമിക് സ്റ്റേറ്റ് എങ്ങിനെയാണ് വിവിധ രാജ്യങ്ങളിൽ നിന്നും യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നതെന്നാണ് അഫ്‌ഗാനിസ്ഥാനിൽ നിന്ന് തിരിച്ചയക്കപ്പെട്ട നഷീദുൽ ഹംസഫർ വെളിപ്പെടുത്തിയത്.

Advertisment

വയനാട് ജില്ലയിലെ കൽപ്പറ്റയിൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ നഷീദുൽ ഹംസഫർ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അഫ്ഗാനിസ്ഥാനിലേക്ക് പോയത്. കേരളത്തിലെ പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുളള 14 പേർ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നതറിഞ്ഞാണ് ഇദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് യാത്ര തിരിച്ചത്.

അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയച്ച ഹംസഫറിനെ ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിട്ട മലയാളികളെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുളള ഹംസഫറിനെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്ന വിവരങ്ങൾ പുറത്തുവിട്ടത് ഇന്ത്യൻ എക്‌സ്‌പ്രസാണ്.

Read in English Logo Indian Express

Advertisment

കസ്റ്റഡി റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം 2017 മധ്യത്തോടെയാണ് ഹംസഫർ ഒമാനിലേക്ക് പോയത്. ഇവിടെ നിന്നും അഫ്‌ഗാനിസ്ഥാനിലേക്ക് കടക്കാൻ ഇറാനിലേക്ക് പോവുകയായിരുന്നു. ഇറാനിൽ നിന്നും അഫ്‌ഗാനിസ്ഥാനിലേക്ക് പോകുന്നവരുടെ ക്യാംപിലേക്ക് ഹംസഫർ എത്തിയിരുന്നു. എന്നാൽ ഹംസഫറിന്റെ പൗരത്വത്തിൽ ഈ ക്യാംപിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് സംശയം തോന്നി. ഇതേക്കുറിച്ച് കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

"അവർക്ക് എന്റെ പൗരത്വത്തിൽ സംശയം തോന്നി. പാക് പൗരനാണെന്ന സംശയമായിരുന്നു അവർക്ക്. എന്നെ അവർ ബലമായി പാക്കിസ്ഥാനിലേക്ക് പോകുന്ന വാഹനത്തിൽ കയറ്റിവിട്ടു.ഈ ക്യാംപിൽ വച്ച് ഒരു ഓഫീസറോട് ഞാൻ അഫ്‌ഗാനിയാണെന്നും അഫ്‌ഗാനിസ്ഥാനിലേക്ക് കടത്തിവിടണമെന്നും പറഞ്ഞു. അദ്ദേഹം എന്നെ അഫ്‌ഗാൻ ക്യാംപിലേക്ക് തന്നെ തിരിച്ചയച്ചു." ഹംസഫറിന്റെ മൊഴിയിൽ പറയുന്നു.

ഇറാനിലെ നിമ്രുസിൽ നിന്നും ബൈക് ടാക്‌സിയിലാണ് ഹംസഫർ കാബൂളിലേക്ക് യാത്ര തിരിച്ചത്. എന്നാൽ കാബൂളിലെത്തും മുൻപ് ഇരുവരും അഫ്‌ഗാൻ സൈന്യത്തിന്റെ പിടിയിലായി. മാസങ്ങളോളം അഫ്‌ഗാൻ സൈന്യം കസ്റ്റഡിയിൽ വച്ച ഹംസഫർ ഇന്ത്യൻ പൗരനാണെന്ന് വ്യക്തമായതോടെയാണ് ന്യൂഡൽഹിയിലേക്ക് കയറ്റി അയച്ചത്.

പ്ലസ് ടു സയൻസ് കോഴ്‌സ് 60 ശതമാനം മാർക്കോടെയാണ് ഇയാൾ പാസായത്. 2011 ൽ ബിബിഎ ബിരുദ പഠനത്തിനായി ഇയാൾ ബെംഗളൂരുവിലേക്ക് പോയി.  ഇവിടെ വച്ചാണ് ഹംസഫർ മതപഠനത്തിൽ ആകൃഷ്ടനായത്.  ബിരുദ പഠനം പൂർത്തിയാകുമ്പോഴേക്കും അദ്ദേഹം ഈ വിഷയത്തിൽ അതീവ തത്പരനായി മാറിയെന്നും റിപ്പോർട്ടിലുണ്ട്.

ഇറാഖിലും സിറിയയിലും ഈ ഘട്ടത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് വളർന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്റർനെറ്റ് ലോകത്ത് വിവിധ സമൂഹ മാധ്യമങ്ങളിലടക്കം ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഈ ഘട്ടത്തിൽ ചർച്ചകളും സജീവമായിരുന്നു.

കോളേജിൽ വച്ചാണ് നേരത്തെ അഫ്‌ഗാനിലേക്ക് പോയ ഷിഹാസ്, ബെസ്റ്റിൻ വിൻസന്റ് എന്നിവരുമായി ഹംസഫർ അടുത്തത്. "കടുത്ത മദ്യപാനിയും മയക്കുമരുന്ന് അടിമയും" ആയിരുന്നു ബെസ്റ്റിനെന്ന് ഈ മൊഴിയിൽ ഹംസഫർ പറയുന്നുണ്ട്. ബെസ്റ്റിൻ പിന്നീട് മതം മാറുകയും കാമുകിയെയും മതം മാറ്റുകയും വിവാഹം കഴിക്കുകയും ചെയ്തു. തങ്ങളുടെ കുഞ്ഞിനെയും കൂട്ടിയാണ് ഇവർ അഫ്‌ഗാനിസ്ഥാനിലേക്ക് കടന്നത്.

സലഫി ഇസ്‌ലാമിസത്തോടുണ്ടായ കടുത്ത താത്പര്യത്തെ തുടർന്ന് താൻ പിന്നീട് യെമനി മതപ്രഭാഷകൻ അൻവർ അൽ-അവ്‌ലാഖിയുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടായിരുന്നതായും ഹംസഫർ പറഞ്ഞിട്ടുണ്ട്. ബെംഗളൂരുവിൽ സുഹൃത്തുക്കളെ സംഘടിപ്പിച്ച് പീസ് ഫൗണ്ടേഷന്റെ ഭാഗമായ എം.എം.അക്ബറിന്റെ പ്രഭാഷണവും ഹംസഫർ സംഘടിപ്പിച്ചിരുന്നു. അക്ബറിനെ പിന്നീട് കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ ഘട്ടത്തിലൊന്നും തനിക് ഇസ്‌ലാമിക് സ്റ്റേറ്റിനോട് യാതൊരു താത്പര്യവും തോന്നിയിരുന്നില്ലെന്ന് ഹംസഫർ വ്യക്തമാക്കുന്നു. താൻ ദുബായിലോ  ന്യൂസിലൻഡിലോ ജോലി ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാലമായിരുന്നു ഇതെന്നാണ് മൊഴി.  ഐഎസിന്റെ ക്രൂരതകൾ തന്നെ ഭയപ്പെടുത്തിയിരുന്നതായും ഐഎസിലേക്ക് പോയ സുഹൃത്തുക്കളെ കുറിച്ച് ആശങ്കപ്പെട്ടതായും ഇയാൾ പറഞ്ഞിട്ടുണ്ട്.

പിന്നീട് 2016 ൽ ഹംസഫർ തിരുവനന്തപുരത്തെത്തി ഓട്ടോമൊബൈൽ പരിശീലന കോഴ്സ് പഠനം ആരംഭിച്ചു. ഷിഹാസുമായുളള സൗഹൃദം അറിയുമായിരുന്ന ഹംസഫറിന്റെ കുടുംബം തന്നോട് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായി ഇദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.

എന്നാൽ അഫ്‌ഗാനിസ്ഥാനിലേക്ക് പോയ സുഹൃത്തുക്കൾ പിന്നീട് ഹംസഫറിനെ ബന്ധപ്പെട്ടതോടെയാണ് കാര്യങ്ങൾ കലങ്ങിമറിഞ്ഞത്. ഷിഹാസിന്റെ നമ്പറിൽ നിന്ന് ഒരിക്കൽ "അസ്സലാമു അലൈക്കും" എന്ന് സന്ദേശം ലഭിച്ചു. ഇതിന് ഇയാൾ മറുപടി നൽകിയില്ല. പിന്നീട് ഒരു മാസത്തിന് ശേഷം വീണ്ടും ഇതേ സന്ദേശം തന്നെ ലഭിച്ചു. പിന്നീട് തുടർച്ചയായി ശബ്ദസന്ദേശങ്ങൾ അയച്ചു. ഇതിന് പുറകെ ടെലഗ്രാം ഇൻസ്റ്റാൾ ചെയ്യാനും ഷിഹാസ് ആവശ്യപ്പെട്ടു.

ഷിഹാസിന്റെ നിർദ്ദേശം അനുസരിച്ച താൻ ടെലഗ്രാമിലൂടെ അവിടുത്തെ സ്ഥിതിഗതികൾ എങ്ങിനെയാണെന്ന് ചോദിച്ചതായി മൊഴിയിൽ പറയുന്നു. "99 ശതമാനം മാധ്യമങ്ങളും പറയുന്നത് തെറ്റാണ്. ഖിലാഫത്ത് മാത്രമാണ് ശരി,"  എന്നായിരുന്നു മറുപടി. പിന്നീട് തങ്ങൾ സ്ഥിരമായി സംസാരിക്കുമായിരുന്നുവെന്ന് ഹംസഫർ പറഞ്ഞു.

ഇബ്നു നുവാസ് എന്നയാൾ രചിച്ച പ്രവാചക ചരിത്രവും ജിഹാദും എന്ന വിഷയത്തിലുളള 110 പേജുളള പുസ്തകത്തിന്റെ പിഡിഎഫ് ഷിഹാസ് ടെലഗ്രാമിലൂടെ ഹംസഫറിന് അയച്ച് കൊടുത്തു.

Nia Isis Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: