ന്യൂഡല്‍ഹി: അഭയാര്‍ത്ഥികളായ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളെ തിരിച്ചയക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഐക്യരാഷ്ട്രസഭ. ‘മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ അക്രമം അരങ്ങേറുന്ന സാഹചര്യത്തില്‍ അവരെ അങ്ങോട്ട് തിരിച്ചയക്കാനുളള ഇന്ത്യയുടെ നടപടിയെ അപലിക്കുന്നു’ എന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

40,000ത്തോളം റോഹിങ്ക്യരാണ് ഇന്ത്യയില്‍ അഭയം തേടിയതെന്നും ഇതില്‍ 16,000 പേര്‍ക്ക് അഭയാര്‍ത്ഥി രേഖകള്‍ ലഭ്യമായതായും യുഎന്‍ വ്യക്തമാക്കി. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ മാനുഷിക അനുകമ്പയുടെ പേരില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകാമെന്നും എന്നാല്‍ അഭയാര്‍ത്ഥികളെ യാതന നേരിടാന്‍ കൂട്ടത്തോടെ അയക്കരുതെന്നും ഐക്യരാഷ്ട്രസഭ പ്രസ്താവനയില്‍ പറഞ്ഞു.

40,000 ത്തോളം റോഹിങ്ക്യ മുസ്‌ലിം വിഭാഗക്കാര്‍ ഇന്ത്യയില്‍ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക്. ജമ്മു കശ്മീര്‍, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവടങ്ങളിലാണ് കുടിയേറിയ റോഹിങ്ക്യൻ മുസ്‌ലിംങ്ങൾ താമസിക്കുന്നതെന്നും കേന്ദ്രസർക്കാർ പറയുന്നു. ബംഗ്ലാദേശിൽ നിന്നാണ് ഏറ്റവും അധികംപേർ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ