റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതർക്കു ജൂലൈ ഒന്ന് മുതൽ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാക്കുന്നു. സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാൽ (എകേദം 1,700 രൂപ) വീതം ആശ്രിത നികുതി നൽകണമെന്നാണ് നിർദേശം. ഇതോടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍(ഏകദേശം 5,100 രൂപ)യാണ് നല്‍കേണ്ടിവരിക. ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കുകയും വേണം. ഭാര്യ കൂടെ താമസിക്കുന്നുണ്ടെങ്കില്‍ 1200 റിയാല്‍ മുന്‍കൂറായി നല്‍കണമെന്ന് ചുരുക്കം. രണ്ട് കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ 3,600 റിയാല്‍(62,000രുപ) മുന്‍കൂറായി നല്‍കേണ്ടിവരും.

പ്രതിമാസം 5,000 റിയാൽ ശന്പളമുള്ളവർക്കു മാത്രമേ നിലവിൽ സൗദി അറേബ്യ കുടുംബ വിസകൾ അനുവദിക്കുന്നുള്ളു. 41 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിൽ ജോലി ചെയ്യുന്നത്. 41 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ സൗദി അറേബ്യയിലുള്ളതെന്നാണ് കണക്കുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ