ഹറാമായ വിവാഹ ബന്ധങ്ങൾക്കെതിരെ ലക്‌നോയിലെ ദാറുൽ ഉലൂം ദേവ്‌ബന്ദ് ഫത്വ പുറപ്പെടുവിച്ചു. പലിശ പണം വാങ്ങി കുടുംബം നയിക്കുന്നവരുമായി വിവാഹ ബന്ധത്തിലേർപ്പെടുന്നത് ശരിഅത്ത് നിയമത്തിനെതിരാണെന്ന് മത പണ്ഡിതർ അറിയിച്ചു.
ഒരു യുവാവിന്റെ വിവാഹ ആലോചനയുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് മത പണ്ഡിതർ ഫത്വയുടെ കാര്യം പറയുന്നത്. തനിക്ക് വിവാഹ ആലോചനകൾ വന്നിട്ടുണ്ടെന്നും,അതിലൊന്നു ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കുടുംബത്തിൽ നിന്നുമാണെന്ന് കാണിച്ച് സ്ഥാപനത്തെ സമീപിച്ച യുവാവിവിനോട് പലിശ പണം വാങ്ങി ജീവിക്കുന്ന കുടുംബത്തിന് പകരം ദൈവ ഭക്തിയുള്ള കുടുംബങ്ങളിൽ നിന്നും വിവാഹം കഴിക്കാനായിരുന്നു ഉപദേശം. തുടർന്നായിരുന്നു ഇത് വിലക്കി കൊണ്ടുള്ള ഫത്വ പുറപ്പെടുവിച്ചത്.
ഇസ്ലാമിന്റെ നിയമത്തിനെതിരായി കച്ചവടത്തിൽ പണം നിക്ഷേപിക്കുന്നത് ശരിയാത്തിനെതിരാണ് . ഖുർ ആനിലെ നിയമങ്ങളാണിതെന്നു വിശ്വസിക്കുകയും അന്ന് മുതൽ അത് തുടരുകയുമാണെന്നാണ് വിശ്വാസം. ലാഭത്തിനു വേണ്ടി പണത്തെ ഉപയോഗിക്കരുതെന്ന് ശരിയാണ് നിയമം പറയുന്നു.
പലിശ രഹിതമായ സംവിധാനത്തിലൂന്നിയാണ് ഇസ്ലാമിക ബാങ്കുകൾ പ്രവവർത്തിക്കുന്നത്. ഇസ്ലാമിക് നിയമ പ്രകാരം കൂടുതലുള്ള ധനമാണ് പലിശ. മറ്റുള്ളവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം വേറൊരു വ്യക്തി അനുഭവിക്കരുത്. ശരിയത്തിനു വിധേയമായ ചിലമേഖലകളിൽ ബാങ്ക് പണം നിക്ഷേപിച്ചാൽ അത് ഹറാം ആകില്ലെന്നാണ് വിശ്വാസം. ഈ സാഹചര്യത്തിൽ മദ്യം, മയക്കുമരുന്ന്, ആയുധ വ്യാപാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യാപാരം ശരിഅത്ത് നിരോധിച്ചിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളിൽ അടക്കം ഇസ്ലാമിക ബാങ്കുകൾ പൊതുവെ ഈയൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചു വരുന്നത്. മറ്റുള്ള രാജ്യങ്ങളിലെ ബാങ്കുകളിൽ ‘ഇസ്ലാമിക് വിൻഡോ ‘ എന്ന സംവിധാനവുമുണ്ട്. ഇവിടെ ശരിയത് നിയമത്തിനനുസൃതമായ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നു. ചൈന അമേരിക്ക, ഇംഗ്ലണ്ട്, ജർമനി എന്നീ രാജ്യങ്ങളിലെ ബാങ്കുകളിൽ ‘ഇസ്ലാമിക് വിൻഡോ’കൾ പ്രവർത്തിച്ചു വരുന്നു.
മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ സാമ്പത്തിക ഉപേദേഷ്ടാവ് കൂടിയായിരുന്ന രഘുറാം രാജനാണ് ഇസ്ലാമിക് ബാങ്ക് എന്ന ആശയം അവതരിപ്പിച്ചത്. പിന്നീട് ഇദ്ദേഹം റിസർവ് ബാങ്ക് ഗവർണ്ണർ ആയി നിയമിതനായി. സമൂഹത്തിലെ താഴെത്തട്ടിൽ കിടക്കുന്ന ജനങളുടെ ഉന്നമനത്തെ കൂടി ലക്ഷ്യമാക്കിയാണ് പലിശ രഹിതമായ ബാങ്കിങ് സേവനത്തിലൂന്നിയ ആശയം അദ്ദേഹം അന്ന് അവതരിപ്പിച്ചത്. ഇസ്ലാമിക ബാങ്ക് ആരംഭിക്കാൻ ഈയിടെ ആർ ബി ഐ മുന്നോട്ടു വച്ച നിർദേശത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.