scorecardresearch

സീറ്റ് നിഷേധിച്ചു: കോണ്‍ഗ്രസ് ഓഫീസിലെ 300 കസേരകളുമായി എംഎല്‍എ സ്ഥലംവിട്ടു

'ആ കസേരകള്‍ എന്റേതാണ്. ഇപ്പോള്‍ പാര്‍ട്ടി വിട്ടത് കൊണ്ടാണ് കസേരകള്‍ ഞാന്‍ എടുത്തത്,' സത്താർ പറഞ്ഞു

'ആ കസേരകള്‍ എന്റേതാണ്. ഇപ്പോള്‍ പാര്‍ട്ടി വിട്ടത് കൊണ്ടാണ് കസേരകള്‍ ഞാന്‍ എടുത്തത്,' സത്താർ പറഞ്ഞു

author-image
WebDesk
New Update
Congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ കോണ്‍ഗ്രസ് കാര്യാലയത്തില്‍ നിന്നും 300 കസേരകള്‍ എടുത്ത് സ്ഥലം വിട്ടു. മഹാരാഷ്ട്രയിലെ സില്ലോഡില്‍ നിന്നുളള എംഎല്‍എ ആയ സത്താറാണ് തന്നെ പിന്തുണക്കുന്നവരുടെ സഹായത്തോടെ കസേരകളുമായി സ്ഥലം വിട്ടത്. താന്‍ പാര്‍ട്ടി വിട്ടെന്നും കോണ്‍ഗ്രസ് ഓഫീസിലെ കസേരകള്‍ തന്റേതാണെന്നും സത്താര്‍ പറഞ്ഞു.

Advertisment

ഷഹാഗുഞ്ചിലെ ഓഫീസില്‍ സഖ്യ കക്ഷിയായ എന്‍സിപിയുമായി യോഗം വിളിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പാണ് സത്താര്‍ കസേരകളുമായി സ്ഥലം വിട്ടത്. പിന്നീട് യോഗം എന്‍സിപി ഓഫീസില്‍ വച്ച് നടന്നു. ഔറംഗാബാദ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും തന്നെ മത്സരിപ്പിക്കണമെന്നാണ് സത്താര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുഭാഷ് സംബാദിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ സത്താര്‍ രംഗത്തെത്തുകയും ചെയ്തു.

publive-image

ഇതിന് പിന്നാലെയാണ് യോഗം നടക്കാന്‍ പോകുന്നതായി സത്താര്‍ അറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ അയച്ച് കസേര കൊണ്ടുപോവുകയായിരുന്നു. 'ആ കസേരകള്‍ എന്റേതാണ്. ഇപ്പോള്‍ പാര്‍ട്ടി വിട്ടത് കൊണ്ടാണ് കസേരകള്‍ ഞാന്‍ എടുത്തത്,' സത്താർ പറഞ്ഞു. അതേസമയം, സത്താറിന്റെ രാജിക്കത്ത് പാര്‍ട്ടി അംഗീകരിച്ചിട്ടില്ല.

Congress Lok Sabha Election 2019 Maharashtra Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: