/indian-express-malayalam/media/media_files/dWTjaHEY3Se2qBivgECo.jpg)
പ്രതീകാത്മക ചിത്രം
പട്‌ന: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് മകൻ അമ്മയെ കൊലപ്പെടുത്തി. ഗോപാൽഗഞ്ചിലെ ബൈകുണ്ഠ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉസ്രിബിന്ദ് ടോളയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുമിത്രാ ദേവി (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാംഭരോസ് റാവത്തിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മദ്യം വാങ്ങാനായി 100 രൂപ വേണമെന്ന് രാംഭരോസ് അമ്മയോട് ആവശ്യപ്പെട്ടു. പണം നൽകാൻ അമ്മ വിസമ്മതിച്ചതോടെ പ്രകോപിതനായ മകൻ അമ്മയെ ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സുമിത്രാ ദേവിയുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
Also Read: 'മുഹമ്മദ്' ദീപകുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി; ജിമ്മിൽ അംഗത്വമെടുക്കും
ഫോറൻസിക് സംഘം സ്ഥലത്തെത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് ദണ്ഡും മൂർച്ചയുള്ള ആയുധവും കണ്ടെടുത്തു. പ്രതി മദ്യത്തിന് പുറമെ മയക്കുമരുന്നിനും അടിമയാണെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്.
Also Read: രണ്ട് രൂപയുടെ കളിമൺപാത്ര വിൽപ്പനക്കാരൻ; ജിഎസ്ടി 1.25 കോടി രൂപ; പിന്നിൽ വൻ തട്ടിപ്പ്?
ബിഹാറിൽ മദ്യനിരോധനം നിലവിലുണ്ടെങ്കിലും അനധികൃത മദ്യത്തിന്റെയും സിന്തറ്റിക് മയക്കുമരുന്നുകളുടെയും ഉപയോഗം വർധിച്ചുവരുന്നതായാണ് വിവരം. വിഷയം ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലും ചർച്ചയായി. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുകയാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
Read More: ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ വൻ തട്ടിപ്പ്, ഹരിയാന സർക്കാർ അക്കൗണ്ടുകളിൽ 590 കോടിയുടെ തിരിമറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us