/indian-express-malayalam/media/media_files/uploads/2019/01/Plug-and-Play-PUBG.jpg)
മുംബൈ: പബ്ജി കളിക്കാന്‍ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് 8 വയസുകാരന്‍ ആത്മഹത്യ ചെയ്തതായി പരാതി. മുംബൈയിലെ നെഹ്‌റു നഗറിലുള്ള കുര്‍ലയില്‍ താമസിക്കുന്ന ആണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.
ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ 37,000 രൂപയുടെ സ്മാർട്ഫോണ്‍ വേണമെന്ന് മകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 20000 രൂപയ്ക്ക് മുകളിലുള്ള ഫോണ്‍ വാങ്ങിത്തരില്ലെന്ന് രക്ഷിതാക്കള്‍ തീര്‍ത്തു പറഞ്ഞു. ഇത് വലിയ തര്‍ക്കത്തിലേക്ക് നയിക്കുകയും കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അടുക്കളയിലെ സീലിങ് ഫാനില്‍ കയര്‍ കെട്ടിയാണ് ആത്മഹത്യ ചെയ്തത്. അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. യുവാക്കള്‍ക്കിടയില്‍ വളരെ വേഗം തരംഗമായി മാറിയ ഗെയിമാണ് പബ്ജി അഥവാ പ്ലെയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട്. കുട്ടികള്‍ ഇതിന് അടിമയാകുന്നുവെന്നും പഠനത്തെ ബാധിക്കുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഏതാനും ദിവസങ്ങള്‍ മുമ്പാണ് 11 വയസുള്ള വിദ്യാര്‍ത്ഥി തന്റെ അമ്മ വഴി ഈ ഗെയിം നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. പബ്ജി കുട്ടികള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.