ജലന്ധർ: രാജ്യത്ത് പശുക്കൾക്ക് സൗജന്യ ആംബുലൻസ് സർവീസുകൾ ആരംഭിക്കുന്ന കാലത്ത് ഈ സേവനങ്ങൾ ലഭിക്കാത്ത മനുഷ്യർ ഏറെയാണ്. ജലന്ധറിൽ അച്ഛന്റെ മൃതദേഹം കൊണ്ട് പോകാൻ സൗജന്യ ആംബുലൻസ് സേവനം നിഷേധിക്കപ്പെട്ടതിനാൽ മകന് സൈക്കിൾ വണ്ടിയെ ആശ്രയിക്കേണ്ടി വന്നു. മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി ആംബുലൻസിന് 400 രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ഉന്തുവണ്ടിയിൽ മൃതദേഹം കൊണ്ടുപോയത്.

ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ ഒഡിഷയിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന് നടക്കുന്ന ഭർത്താവിന്റെ ചിത്രങ്ങൾ ഏറെ ചർച്ചാ വിഷമായിരുന്നു. ഒരു വർഷത്തിനിപ്പുറവും സമാന വാർത്തകളാണ് രാജ്യത്തിന്റെ മറ്റൊരു കോണിൽ നിന്ന് പുറത്ത് വരുന്നത്. സരബ്ജിത്ത് എന്ന യുവാവിനാണ് അച്ഛന്റെ മൃതദേഹം സൈക്കിൾ വണ്ടിയിൽ കൊണ്ടുപോകേണ്ടി വന്നത്. ആബുലൻസിന് 400 രൂപ വാടക ആവശ്യപ്പെട്ടതിനെ തുടർന്നാണ് 150 രൂപ കൊടുത്ത് സരബ്ജിത്ത് സൈക്കിൾ വണ്ടി വാടകക്കെടുത്തത്.

Read More:ഉത്തർപ്രദേശിൽ പശുക്കൾക്കായി ആംബുലൻസ് സർവീസ്

അതേസമയം, രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കാൻ മാത്രമേ സൗജന്യ ആംബബുലൻസ് സേവനം അനുവദിക്കാറുള്ളൂവെന്നും മൃതദേഹങ്ങൾ വീടുകളിലെത്തിക്കാൻ ആംബുലൻസിന് വാടക നൽകേണ്ടതുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook