ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം അത്ര മോശമല്ലെന്ന് ജയ്റാം പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാതിരിക്കുകയും അതിനെ എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകനായ കപില്‍ സതീഷ് കൊമ്മിറെഡിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നരേന്ദ്ര മോദിയുടെ ഭരണത്തെ എപ്പോഴും കുറ്റം പറയുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ല. 2014 മുതല്‍ 2019 വരെ അദ്ദേഹം ഭരണത്തിലിരുന്ന് ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. അതുകൊണ്ടാണ് വീണ്ടും 30 ശതമാനം ജനങ്ങളുടെ പിന്തുണയോടെ മോദി അധികാരത്തിലെത്തിയത്. നമ്മള് അത് തിരിച്ചറിയണം.”- ജയ്റാം രമേശ് പറഞ്ഞു.
Read Also: ജെഎൻയുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണം: ബിജെപി എംപി
ജനങ്ങളുമായി ഇണങ്ങി ചേരുന്ന ഭാഷയിലാണ് നരേന്ദ്ര മോദി സംസാരിക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങളാണ് മോദി ചെയ്യുന്നത്. ഭൂതകാലത്ത് ആരും ചെയ്യാത്ത കാര്യങ്ങള്‍ അദ്ദേഹം ഭരണത്തിലിരുന്ന് ചെയ്യുന്നു. ഇത് ജനങ്ങള്‍ അംഗീകരിക്കുന്നു. ഇക്കാര്യങ്ങള്‍ നമ്മള് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ മോദിയെ നേരിടാന്‍ നമുക്ക് സാധിക്കില്ല എന്നും ജയ്റാം രമേശ് പറഞ്ഞു.
നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കണം എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നത്. മോദിയുടെ ഭരണരീതിയെ അംഗീകരിക്കണം എന്നാണ് പറഞ്ഞത്. മോദിയെ എപ്പോഴും മോശക്കാരനാക്കി അവതരിപ്പിച്ചതുകൊണ്ട് അദ്ദേഹത്തെ നേരിടാന്‍ നമുക്ക് സാധിക്കില്ല. മോദിയുടെ ഭരണത്തില്‍ ഉണ്ടായ സാമൂഹ്യ മാറ്റങ്ങള്‍ വ്യത്യസ്തമാണെന്നും ജയ്റാം രമേശ് പറഞ്ഞു. മോദിയുടെ ഭരണമികവ് സൂചിപ്പിക്കാന്‍ ജയ്റാം രമേശ് ചൂണ്ടിക്കാട്ടിയത് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയാണ്.