scorecardresearch

മോദിയുടെ ഗുജറാത്തിൽ നിന്ന് 49 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി

ഇന്ന് വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലയാണിത്

അഹമ്മദാബാദ്: തിരഞ്ഞെടുപ്പിൽ ചൂടിൽ നിൽക്കുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്ന് 49 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. ഗുജറാത്തിലെ ബാറൂച്ചിൽ നിന്നാണ് 1000, 500 എന്നീ നിരോധിത നോട്ടുകൾ പിടികൂടിയത്.

ഗുജറാത്തിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുള്ള ജില്ലയാണ് ബാറൂച്ച്. വൈകിട്ട് നാല് മണി വരെ ഇവിടെ 62.61 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്.

89 അസംബ്ലി മണ്ഡലങ്ങളിലായി 977 പേരാണ് മത്സരിക്കുന്നത്. ഡിസംബർ 14 നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.. 93 മത്സരങ്ങളാണ് അന്ന് വിധിയെഴുതുക. ഫലം ഡിസംബർ 18 ന് പുറത്തുവരും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Demonetised currency notes worth rs 49 crore seized from gujarats bharuch elections bjp congress