scorecardresearch

ഈ കാലഘട്ടം കണ്ട ഹിമാലയന്‍ മണ്ടത്തരത്തിന് മാപ്പു പറയുമോ? നോട്ട് നിരോധനത്തിനെതിരെ പ്രകാശ് രാജ്

'കളളപ്പണം തിളങ്ങുന്ന പുതിയ നോട്ടുകള്‍ ആക്കി മാറ്റിയെടുക്കാന്‍ സമ്പന്നര്‍ക്ക് സാഹചര്യം ഉണ്ടാക്കിയ സമ്പ്രദായം'; പ്രകാശ് രാജ്

'കളളപ്പണം തിളങ്ങുന്ന പുതിയ നോട്ടുകള്‍ ആക്കി മാറ്റിയെടുക്കാന്‍ സമ്പന്നര്‍ക്ക് സാഹചര്യം ഉണ്ടാക്കിയ സമ്പ്രദായം'; പ്രകാശ് രാജ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ദലിതരെ അപമാനിച്ച കേന്ദ്രമന്ത്രിയെ പുറത്താക്കാൻ ബിജെപി തയ്യാറാകുമോ?: പ്രകാശ് രാജ്

ചെന്നൈ: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് മാപ്പു പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് 52കാരനായ ദേശീയ പുരസ്കാര ജേതാവ് രംഗത്തെത്തിയത്.

Advertisment

സമ്പന്നര്‍ക്ക് കളളപ്പണം തിളങ്ങുന്ന പുതിയ നോട്ടുകള്‍ ആക്കി മാറ്റിയെടുക്കാന്‍ സാഹചര്യം ഒരുങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് പേര്‍ നിസ്സഹായരായി നട്ടംതിരിയുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വിഢിത്തത്തിന് മാപ്പു പറയാന്‍ നിങ്ങള്‍ തയ്യാറാകുമോയെന്നും പ്രകാശ് രാജ് ചോദിച്ചു.

രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ കമല്‍ഹാസന് പിന്തുണയുമായി നേരത്തേ പ്രകാശ് രാജം രംഗത്തെത്തിയിരുന്നു. മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സദാചാരത്തിന്‍റെയും പേരില്‍ ഭീതിപടര്‍ത്തുന്നത് ഭീകരവാദമല്ലെങ്കില്‍ എന്താണ് ഭീകരവാദം എന്നാണ് പ്രകാശ് രാജ് ചോദിച്ചത്.

Advertisment

"എന്‍റെ രാജ്യത്തിലെ തെരുവുകളില്‍ സദാചാരം പറഞ്ഞുകൊണ്ട് ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീകരവാദം അല്ല.. പശുക്കളെ കശാപ്പുചെയ്യുന്നു എന്ന സംശയം മാത്രം വച്ചുകൊണ്ട് മനുഷ്യരെ തല്ലിക്കൊല്ലുന്നത് ഭീകരവാദം അല്ല.. എതിരഭിപ്രായങ്ങളെയൊക്കെ വെറുപ്പും ഭീഷണിയും ട്രോളുകളും ഉപയോഗിച്ച് നിശബ്ദമാക്കുന്നത് ഭീകരവാദം അല്ല.. എങ്കില്‍ എന്താണ് ഭീകരവാദം". സദാചാര പൊലീസ്, ആന്‍റി റോമിയോ സ്ക്വാഡ്, പശു സംരക്ഷണം, വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങളും പ്രകാശ് രാജ് ഉയര്‍ത്തി.

നേരത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ച മൗനത്തെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്ന താരം, ഗൗരിയുടെ മരണത്തെ 'ആഘോഷിക്കുന്നവരെ' എങ്ങനെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്നത് എന്നും ആരാഞ്ഞിരുന്നു.

Prakash Raj Demonetisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: