Latest News

നോട്ട് നിരോധന വാർഷികം: രാജ്യം നേരിട്ട ദുരന്തമാണ് നോട്ട് നിരോധനമെന്ന് മമത ബാനർജി

2nd Demonetisation Anniversary in India: രണ്ട് വർഷം മുൻപ് നവംബർ എട്ടാം തീയതിയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് നോട്ടുനിരോധനത്തെക്കുറിച്ചുളള പ്രഖ്യാപനം നടത്തിയത്

2nd Demonetisation Anniversary LIVE Updates: ന്യൂഡൽഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് രണ്ട് വർഷമാകുകയാണ്. നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ് കോൺഗ്രസ്. രണ്ട് വർഷം മുൻപ് നവംബർ എട്ടാം തീയതിയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് നോട്ടുനിരോധനത്തെക്കുറിച്ചുളള പ്രഖ്യാപനം നടത്തിയത്. ഈ നടപടിയെ ‘തുഗ്ലക്ക് ‘ പരിഷ്കാരമാണെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞത്.

കള്ളപ്പണം, വ്യാജ നോട്ട്, തീവ്രവാദ പ്രവർത്തനത്തിനായി വിദേശത്ത് നിന്നും പണം എത്തുന്നു എന്നീ മൂന്ന് കാര്യങ്ങളാണ് നോട്ട് നിരോധിക്കാനുള്ള കാരണമായി മോദി പറഞ്ഞത്. എന്നാൽ നോട്ട് നിരോധനം കൊണ്ട് ഇവയൊന്നും തടയാനായില്ല. നോട്ട് നിരോധനത്തിന് ശേഷം പണത്തിന്റെ ക്രയവിക്രയം കൂടി എന്നും മനീഷ് തിവാരി പറഞ്ഞു. 2016ൽ നടന്ന നോട്ട് നിരോധനത്തിനെതിരെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇന്നു തെരുവിൽ പ്രതിഷേധം നടത്തും.

15,31,073 കോടി രൂപയുടെ നിരോധിച്ച നോട്ടുകളാണ് ബാങ്ക് വഴി തിരിച്ചെത്തിയത്. ഇവ നശിപ്പിക്കാൻ എത്ര രൂപ ചെലവായെന്ന് വെളിപ്പെടുത്താൻ റിസർവ്വ് ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല. വിവരാവകാശ നിയമപ്രകാരം നോട്ട് നശിപ്പിക്കുന്നത് 2018 മാർച്ചിൽ പൂർത്തിയായെന്നാണ് ആർബിഐ അറിയിച്ചത്.

മധ്യപ്രദേശിലെ നീമിച്ചിലെ വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗഡ് ആർബിഐയോട് എത്രത്തോളം നോട്ട് തിരിച്ചെത്തിയെന്ന ചോദ്യത്തിന് 10,720 കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയില്ലെന്നാണ് മറുപടി ലഭിച്ചത്. ആർബിഐയുടെ കറൻസി മാനേജ്മെന്റാണ് ഈ വിവരങ്ങൾ നൽകിയത്. 15,41,793 കോടി രൂപയുടെ 500,1000 രൂപ നോട്ടുകളാണ് നോട്ട് നിരോധന സമയത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 15,31,073 കോടി രൂപ മൂല്യം വരുന്ന നോട്ടുകൾ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.

2nd Demonetisation Anniversary LIVE Updates:

3.00 pm: ബിജെപി വികസനത്തെക്കുറിച്ചല്ല സംസാരിക്കുന്നത്,അവർ ഹിന്ദുത്വ അജണ്ടയെകുറിച്ചു മാത്രമാണ് സംസാരിക്കുന്നതെന്ന് പി.ചിദംബരം . കർണ്ണാടക ഉപതിരഞ്ഞെടുപ്പിൽ നടന്നത് രാജ്യത്തും സംഭവിക്കുമെന്നും ചിദംബരം പറഞ്ഞു

2.30 pm: നോട്ട് നിരോധനം നിരവധി പേരുടെ തൊഴിലും , കച്ചവടങ്ങളും തകർത്തെന്ന് ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായ്‌ഡു

2.00 pm: നോട്ട് നിരോധനം ഇന്ത്യൻ​ സമ്പത്ത് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ്വാണ് നൽകിയതെന്നും എന്തിനാണ് കോൺഗ്രസ് ഇതിനെതിരെ അപവാദ പ്രചരണം നടത്തുന്നതെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റലി വാർത്താ സമ്മേളനത്തിൽ ചോദിച്ചു

1.45 pm: മോദി അനേകം ആളുകളുടെ ജീവനും ജീവിതമാർഗ്ഗവുമാണ് നശിപ്പിച്ചതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു

1.15 pm: നിരോധിച്ച 99% നോട്ടുകളും തിരിച്ചെത്തിയെന്ന് ആർബിഐ. ആഗസ്റ്റ് 29,2018ൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ബാങ്ക് വഴി തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ആർബിഐ പുറത്തുവിട്ടത്.99.3 % നോട്ടുകളാണ് ബാങ്ക് വഴി തിരിച്ചെത്തിയത്

12.45 pm: രാജ്യത്തിനേൽപ്പിച്ച ആഘാതത്തിന്റെ ഉത്തരവാദിത്ത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല

12.15 pm: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പത്ത് ഘടനയിൽ ആഴത്തിൽ മുറിവേൽപ്പിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ

11.45 am: ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ ഇപ്പോഴും കരകയറാന്‍ ശ്രമിക്കുകയാണ്. യുവാക്കളുടെ തൊഴിലിനേയും സാമ്പത്തിക വിപണിയേയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളേയും നോട്ട് നിരോധനം ബാധിച്ചു. നോട്ട് നിരോധനം എത്രമാത്രം മോശമായി ബാധിച്ചുവെന്ന് നമ്മല്‍ ഇനിയും കാണാനിരിക്കുന്നേയുളളൂ,’ എന്ന് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

‘2016ന്റെ മുറിപ്പാടുകള്‍ ഇപ്പോഴും വെളിപ്പെട്ടു കൊണ്ടിരിക്കുന്നു’; നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തില്‍ മന്‍മോഹന്‍ സിങ്

11.10 am: നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ രാജ്യം നേരിട്ട ദുരന്തമാണ് നോട്ട് നിരോധനമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Demonetisation anniversary live updates congress nationwide protest bjp narendra modi

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com