scorecardresearch

സൽഹിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്, 10 പേർ കസ്റ്റഡിയിൽ

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) നടത്തിയ പൊളിക്കൽ നടപടിക്കിടെയാണ് സംഘർഷമുണ്ടായത്

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) നടത്തിയ പൊളിക്കൽ നടപടിക്കിടെയാണ് സംഘർഷമുണ്ടായത്

author-image
WebDesk
New Update
Delhi demolitation

കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു

ന്യൂഡൽഹി: നഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) നടത്തിയ പൊളിക്കൽ നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ 30-ഓളം ബുൾഡോസറുകളുമായാണ് അധികൃതർ സ്ഥലത്തെത്തിയത്. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രദേശവാസികൾ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു.

Also Read:എസ്‌ഐആർ; ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവായത് 13 ശതമാനം വോട്ടർമാർ, യുപിയിൽ വൻ വെട്ടിനിരത്തൽ

കല്ലേറിൽ ഒരു എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും സംഘർഷത്തിൽ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Also Read:ഇന്ത്യൻ കായിക മേഖലയെ കൈവെള്ളയിൽ കൊണ്ടുനടന്നയാൾ; ഒടുവിൽ അഴിമതി കറ പുരണ്ട് അഴിക്കുള്ളിൽ

ഒരേക്കറോളം വരുന്ന പള്ളിയുടെ ഭൂമിയ്ക്ക് പുറത്തുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനായിരുന്നു എംസിഡി നീക്കം. ഈ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു വിവാഹ മണ്ഡപവും ഡിസ്‌പെൻസറിയും അധികൃതർ പൊളിച്ചുനീക്കി. എന്നാൽ വഖഫ് സ്വത്തായ പള്ളിക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതി പൊളിക്കൽ നടപടിക്ക് സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് എംസിഡി നടപടിയുമായി മുന്നോട്ട് പോയത്. പള്ളിക്ക് 100 വർഷത്തിലേറെ പഴക്കമുണ്ടെന്നും തങ്ങൾ കയ്യേറ്റങ്ങൾ നീക്കുന്നതിന് എതിരല്ലെന്നും എന്നാൽ പള്ളിയോട് ചേർന്നുള്ള ശ്മശാനത്തെ സംരക്ഷിക്കണമെന്നും പള്ളി മാനേജിംഗ് കമ്മിറ്റി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുഭൂമി ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും 0.195 ഏക്കറിന് പുറത്തുള്ള നിർമ്മാണങ്ങൾ കയ്യേറ്റമാണെന്നും എംസിഡി കോടതിയെ അറിയിച്ചു.

Also Read:യുപി കരട് വോട്ടർ പട്ടിക പുറത്ത്; 2.89 കോടി ആളുകൾ പുറത്ത്, ആകെ വോട്ടർമാർ 12.55 കോടി

നിലവിൽ പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സമാധാനം പുനഃസ്ഥാപിച്ചതായും ജോയിന്റ് പോലീസ് കമ്മീഷണർ (സെൻട്രൽ റേഞ്ച്) മധുർ വർമ്മ അറിയിച്ചു.

Read More:കരൂർ ദുരന്തം: ടിവികെ നേതാക്കൾക്ക് സിബിഐ സമൻസ്; ചോദ്യം ചെയ്യൽ ഉടൻ

Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: