ഭഗത് സിങ്ങിനെ പാക്കിസ്ഥാന്റെ ‘ദേശീയ ഹീറോ’ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യം

1931 മാര്‍ച്ച് 23ന് ലാഹോറില്‍ വച്ചാണ് രാജ്ഗുരുവിനും സുഖ്ദേവിനും ഒപ്പം 23കാരനായ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയത്

ലാഹോര്‍: സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധം. ഭഗത് സിങ്ങിന്റെ 87-ാം രക്തസാക്ഷി ദിനത്തിലാണ് സംഘടനകള്‍ അദ്ദേഹത്തെ പാക്കിസ്ഥാന്റെ ഹീറോ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 1931 മാര്‍ച്ച് 23ന് ലാഹോറില്‍ വച്ചാണ് രാജ്ഗുരുവിനും സുഖ്ദേവിനും ഒപ്പം 23കാരനായ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയത്.

സ്വാതന്ത്ര്യസമര മുന്നേറ്റത്തിന് ആയിരക്കണക്കിന് പേരെ പ്രേരിപ്പിച്ച് കൊണ്ടാണ് ഭഗത് സിങ് കഴുമരത്തിലേറിയത്. ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ (ബിഎസ്എംഎഫ്), ഭഗത് സിങ് ഫൗണ്ടേഷന്‍ പാക്കിസ്ഥാന്‍ (ബിഎസ്എഫ്പി) എന്നീ സംഘടനകള്‍ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ഷാദ്മാന്‍ ചൗക്കില്‍ പരിപാടി സംഘടിപ്പിച്ചു. മൂന്ന് രക്തസാക്ഷികള്‍ക്കും ചടങ്ങില്‍ ആദരമര്‍പ്പിച്ചു.

ഭഗത് സിങ്ങിന്റെ ചില ബന്ധുക്കളും ടെലിഫോണ്‍ വഴി സംവദിച്ചു. മൂന്ന് സ്വാതന്ത്ര്യസമര സേനാനികളേയും തൂക്കിലേറ്റിയതിന് ബ്രിട്ടീഷ് രാജ്ഞി ക്ഷമാപണം നടത്തണമെന്നും ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിഎസ്എംഎഫ് ചെയര്‍മാന്‍ ഇംതിയാസ് റാഷിദ് ആവശ്യപ്പെട്ടു. ഷാദ്മാന്‍ ചൗക്കിലെ റോഡ് ഭഗത് സിങ്ങിന്റെ പേരിലാക്കണമെന്നും സ്കൂളുകളില്‍ പാഠഭാഗമായി അദ്ദേഹത്തിന്റെ ജീവിതകഥ ഉള്‍പ്പെടുത്തണമെന്നും റാഷിദ് ആവശ്യപ്പെട്ടു.

ഇന്ത്യയും പാക്കിസ്ഥാനും ഭഗത് സിങ്ങിനെ ദേശീയ ഹീറോയായി പ്രഖ്യാപിക്കണമെന്ന് ബിഎസ്എഫ്പി സ്ഥാപക പ്രസിഡന്റ് അബ്ദുളള മാലിക് ആവശ്യപ്പെട്ടു. തീവ്ര വിഭാഗക്കാരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Demand to declare bhagat singh national hero raised in pakistan on 87th death anniversary

Next Story
കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിൽ ലാലു പ്രസാദ് യാദവിന് 14 വർഷം തടവ്, 60 ലക്ഷം രൂപ പിഴFodder scam: Send Lalu, others to open jail where they can help in dairy, says Judge
The moderation of comments is automated and not cleared manually by malayalam.indianexpress.com