scorecardresearch

കുംഭമേള പ്രദേശങ്ങളിൽ അഹിന്ദുക്കളെ നിരോധിക്കണമെന്ന് ആവശ്യം; ചർച്ചയ്ക്കൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ

ഹരിദ്വാർ ഹിന്ദുക്കളുടെ കേന്ദ്രമാണെന്നും ഗംഗാ തീരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചു

ഹരിദ്വാർ ഹിന്ദുക്കളുടെ കേന്ദ്രമാണെന്നും ഗംഗാ തീരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചു

author-image
WebDesk
New Update
Kumbh Mela

ഫയൽ ഫൊട്ടോ

ഡെറാഡൂൺ: ഹരിദ്വാറിൽ നടക്കാനിരിക്കുന്ന കുംഭമേള പ്രദേശങ്ങളിൽ ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ശ്രീ ഗംഗാ സഭ പ്രസിഡന്റ് നിതിൻ ഗൗതം ഉന്നയിച്ച ഈ ആവശ്യത്തിന്മേൽ പുരോഹിത സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

'ഹർ കി പൗരി' ഉൾപ്പെടെയുള്ള ഗംഗാ തീരങ്ങളിലും കുംഭമേള നടക്കുന്ന പ്രദേശങ്ങളിലും ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം അനുവദിക്കരുത് എന്നായിരുന്നു ശ്രീ ഗംഗാ സഭയുടെ ആവശ്യം. സനാതന ധർമ്മത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ഈ മേഖലകൾ പൂർണ്ണമായും ഹിന്ദുക്കൾക്കായി മാറ്റിവെക്കണമെന്നും, ഉജ്ജൈൻ, അലഹബാദ്, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ നടക്കുന്ന സനാതനത്തിന്റെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണിത്, അഹിന്ദുക്കളുടെ പ്രവേശനം തങ്ങൾക്ക് ചില നഷ്ടങ്ങൾ മാത്രമേ വരുത്തൂ എന്നും നിതിൻ ഗൗതം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also Read: മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയത് ബിസിസിഐ ഉന്നതതല തീരുമാനം; കൂടിയാലോചന നടന്നില്ലെന്ന് ഉദ്യോഗസ്ഥർ

ഹരിദ്വാർ ഹിന്ദുക്കളുടെ കേന്ദ്രമാണെന്നും ഗംഗാ തീരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിലുള്ള നിയമങ്ങൾ പരിശോധിക്കുമെന്നും പുരോഹിതരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ കുംഭമേളയ്ക്ക് എത്തുന്ന സാഹചര്യത്തിൽ ഇത്തരമൊരു നിരോധനം നടപ്പിലാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ് വിവരം.

ഇത് ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് കോൺഗ്രസ് എംഎൽഎ ഖാസി നിസാമുദ്ദീൻ ആരോപിച്ചു. ഹർ കി പൗരിയിലെ നിലവിലുള്ള നിയമങ്ങൾ തങ്ങൾ പാലിക്കുന്നുണ്ടെന്നും എന്നാൽ നഗരപരിധിയിലുള്ള ഇത്തരമൊരു നീക്കം ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Also Read: 'ഇപ്പോഴും വെനിസ്വേലൻ പ്രസിഡന്റ്, തന്നെ തട്ടിക്കൊണ്ടുവന്നത്'; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിക്കോളാസ് മഡുറോ

2024-ൽ, മംഗ്ലൗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഖാസി നിസാമുദ്ദീൻ, ലക്‌സറിൽ നിന്നുള്ള ബിഎസ്‌പി എംഎൽഎ മുഹമ്മദ് ഷഹ്‌സാദ്, പിരാൻ കാലിയാറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഫുർഖാൻ അഹമ്മദ് എന്നിവർ മുസ്ലീം മതസ്ഥർ ആയതിനാൽ ഹർ കി പൗരിയിൽ നടന്ന ഒരു പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു. 1935-ലെ മുനിസിപ്പൽ നിയമങ്ങളിൽ അഹിന്ദുക്കൾക്ക് പ്രദേശത്ത് പ്രവേശന നിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രീ ഗംഗാ സഭയുടെ എതിർത്തതോടെയായിരുന്നു എംഎൽഎമാർ വിട്ടുനിന്നത്.

Read More: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വസതിക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Kumbh Mela Uttaraghand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: