കോവിഡിന് കാരണമാവുന്ന സാർസ് കോവി-2 വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തെ കണ്ടെത്തി. ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ അഥവാ ബി.1.617.2 (B.1.617.2) എന്ന വൈറസ് വകഭേദത്തിൽ ജനിതകമാറ്റം വന്നതാണ് ഡെൽറ്റ ബി അഥവാ എവൈ.1 വകഭേദം.
രാജ്യത്ത് ഇപ്പോഴും ഈ വൈറസ് കുറവായതിനാൽ ഇന്ത്യയിൽ ആശങ്കയ്ക്ക് കാരണമില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ജൂൺ 7 വരെ ഇന്ത്യയിൽ നിന്നുള്ള ആറ് ജീനോമുകളിൽ ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയതായി കൊറോണ വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
Read More: കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങളുണ്ടോ? കാരണം ഇതാണ്
കെ417എൻ മ്യൂട്ടേൽനാണ് ഡെൽറ്റ വകഭേദത്തിലുള്ളതെന്ന് ഡൽഹി സിഎസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ വിനോദ് സ്കറിയ അറിയിച്ചു.
കെ417എൻ വേരിയൻറ് സാന്നിദ്ധ്യം ഇപ്പോൾ ഇന്ത്യയിൽ കുറവാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് ഇവ കൂടുതലായും കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ പുതിയ വകഭേദം എത്രത്തോളം വേഗത്തിൽ പകരും എന്നത് വകഭേദത്തെ സംബന്ധിച്ച് നിർണായകമാണെന്ന് പൂനെ ഐഐഎസ്ഇആറിലെ ഗവേഷകയായ വിനീത ബാൽ പറഞ്ഞു.
ഇന്ത്യയിലെ പുതിയ വേരിയൻറ് കാരണം ആശങ്കയുണ്ടാകില്ലെന്ന് സിഎസ്‌ഐആർ-ഐജിഐബി ഡയറക്ടർ അഗർവാൾ പറഞ്ഞു.