Latest News

ഡെൽറ്റ പ്ലസ്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; നിലവിൽ ആശങ്കയില്ലെന്ന് ശാസ്ത്രജ്ഞർ

ജൂൺ 7 വരെ ഇന്ത്യയിൽ നിന്നുള്ള ആറ് ജീനോമുകളിൽ ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയതായി കൊറോണ വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

Covid-19, Covid-19 delta plus variant, Covid delta variant, Covid third wave, Indian Express, കോവിഡ്, ഡെൽറ്റ പ്ലസ്, കോവിഡ് ഡെൽറ്റ പ്ലസ്, കോവിഡ് ഡെൽറ്റ പ്ലസ് വേരിയന്റ്, ഡെൽറ്റ പ്ലസ് വേരിയന്റ്, ie malayalam

കോവിഡിന് കാരണമാവുന്ന സാർസ് കോവി-2 വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തെ കണ്ടെത്തി. ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ അഥവാ ബി.1.617.2 (B.1.617.2) എന്ന വൈറസ് വകഭേദത്തിൽ ജനിതകമാറ്റം വന്നതാണ് ഡെൽറ്റ ബി അഥവാ എവൈ.1 വകഭേദം.

രാജ്യത്ത് ഇപ്പോഴും ഈ വൈറസ് കുറവായതിനാൽ ഇന്ത്യയിൽ ആശങ്കയ്ക്ക് കാരണമില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

ജൂൺ 7 വരെ ഇന്ത്യയിൽ നിന്നുള്ള ആറ് ജീനോമുകളിൽ ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയതായി കൊറോണ വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

Read More: കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങളുണ്ടോ? കാരണം ഇതാണ്

കെ417എൻ മ്യൂട്ടേൽനാണ് ഡെൽറ്റ വകഭേദത്തിലുള്ളതെന്ന് ഡൽഹി സിഎസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ വിനോദ് സ്കറിയ അറിയിച്ചു.

കെ417എൻ വേരിയൻറ് സാന്നിദ്ധ്യം ഇപ്പോൾ ഇന്ത്യയിൽ കുറവാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് ഇവ കൂടുതലായും കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ പുതിയ വകഭേദം എത്രത്തോളം വേഗത്തിൽ പകരും എന്നത് വകഭേദത്തെ സംബന്ധിച്ച് നിർണായകമാണെന്ന് പൂനെ ഐഐഎസ്ഇആറിലെ ഗവേഷകയായ വിനീത ബാൽ പറഞ്ഞു.

ഇന്ത്യയിലെ പുതിയ വേരിയൻറ് കാരണം ആശങ്കയുണ്ടാകില്ലെന്ന് സി‌എസ്‌ഐ‌ആർ-ഐ‌ജി‌ഐ‌ബി ഡയറക്ടർ അഗർവാൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delta plus new covid variant identified experts say no cause of concern

Next Story
ഗാസിയാബാദില്‍ മുസ്ലിം വയോധികനു മര്‍ദനം; ‘ജയ് ശ്രീ റാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചുDelhi, Delhi man attacked, Delhi Muslim man attacked, Delhi Jai Shri Ram, delhi news, delhi latest news, delhi today news, delhi local news, new delhi news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com