/indian-express-malayalam/media/media_files/2025/10/02/aircraft-accident-2025-10-02-19-38-36.jpg)
Representative Image
ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത് എന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരിലാരോ പകർത്തിയോ വിഡിയോ ആണ് പ്രചരിക്കുന്നത്. കൂട്ടിയിടിയിൽ ഒരു വിമാനത്തിന്റെ ചിറക് വേർപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായും പൈലറ്റുമാർ അറിയിച്ചു.
Also Read:പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഗുജറാത്ത് അതിർത്തിയിൽ സാഹസം കാട്ടണ്ട: രാജ്‌നാഥ് സിങ്
ഗേറ്റിലേക്കു നീങ്ങുകയായിരുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിയ സമയം രാത്രി 9.56നാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഡെൽറ്റ എയർലൈൻസ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
Also Read:പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ യഥാർഥ സുഹൃത്തുക്കളെ കാട്ടിതന്നു: മോഹൻ ഭാഗവത്
ഡെൽറ്റ ഫ്ലൈറ്റ്സ് DL5047, DL5155 എന്നീ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഈ അപകടം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. അപകടത്തിൽ യാത്രക്കാരോട് ഡെൽറ്റ ക്ഷമ ചോദിച്ചു.
🚨 BREAKING: Two Delta jets have collided on the tarmac at LaGuardia in New York
— Nick Sortor (@nicksortor) October 2, 2025
One of the jets actually lost most of its wing.
Amount of passengers or crew injured is not currently known.
pic.twitter.com/hKSm19S8jT
Also Read:പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാൻ ഇനി മുതൽ സ്വകാര്യ സ്ഥാപനങ്ങളും
അതിനിടയിൽ വിമാനങ്ങൾ കൂട്ടിയിടിക്കുന്ന സമയം പൈലറ്റ് യാത്രക്കാരോട് പറഞ്ഞ വാക്കുകളും പുറത്തുവന്നിട്ടുണ്ട്. "ആരും സംസാരിക്കുന്നുണ്ടായില്ല. ഭയങ്കര നിശബ്ദദയായിരുന്നു. പൈലറ്റ് വന്ന് ഞങ്ങളോട് പറഞ്ഞു ഹേയ്, നമ്മളൊരു ക്രാഷിൽ പെട്ടു എന്ന്."
Read More: ലേ ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us