scorecardresearch

പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം ഭരണകൂടം നടത്തുന്നു: അധീര്‍ രഞ്ജന്‍ ചൗദരി

ഇന്ത്യ സഖ്യത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു

ഇന്ത്യ സഖ്യത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു

author-image
WebDesk
New Update
Congress | BJP | Loksabha

Photo: Facebook/ Adhir Ranjan Chowdhury

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ നടത്തുന്നെന്ന് അധീര്‍ രഞ്ജന്‍ ചൗദരി. തന്നെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടിക്കെതിരെയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അധീറിന്റെ വിമര്‍ശനം.

Advertisment

"പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഞങ്ങള്‍ ഇതുവരെ കണാത്ത സംഭവവികാസങ്ങളാണ് നടക്കുന്നത്. ഇത് പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ഭരണകക്ഷിയുടെ ബോധപൂർവമായ രൂപകൽപ്പനയാണ്," അധീര്‍ വ്യക്തമാക്കി.

"കേന്ദ്രത്തിന്റെ നടപടികള്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും. എനിക്ക് ബഹുമാനപ്പെട്ട ചെയറിനെ എതിര്‍ക്കാനാകില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കോടതിക്ക് ഇടപെടാനുള്ള സാധ്യതയുണ്ടെങ്കില്‍ ഞാന്‍ അത് പരിക്ഷിക്കും," അധീര്‍ പറഞ്ഞു.

ഇന്ത്യ സഖ്യത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. "ഇന്ത്യ എന്ന വാക്കിനെ എന്തിനാണ് മോദിജി എതിര്‍ക്കുന്നത്. ഇന്ത്യയും ഭാരതും തമ്മില്‍ വ്യത്യാസങ്ങളില്ല," അധീര്‍ ചൂണ്ടിക്കാണിച്ചു.

Advertisment

വ്യാഴാഴ്ച അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അധീറിനെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.

Congress Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: