ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനം പീഡനങ്ങളുടേയും തലസ്ഥാനമാണെന്ന് വീണ്ടും തെളിയിക്കുന്നു. ഡൽഹിയിൽ രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ ​ ലൈംഗീക പീഡനത്തിനിരയായതായി റിപ്പോർട്ടുകൾ. എട്ടുവയസുകാരികളായ രണ്ടു കുട്ടികളും മാനസിക രോഗമുള്ള 38കാരിയുമാണ്​ വിവിധയിടങ്ങളിൽ ബലാത്​സംഗം ചെയ്യപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പ്രതികളെ പൊലീസ്​ പിടികൂടിയെന്നും വാർത്തകളുണ്ട്. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്​.

എട്ടു വയസുകാരിയെ സ്വന്തം മകളുടെ മുന്നിലിട്ട്​ പീഡിപ്പിച്ച സംഭവത്തിൽ 36കാരനായ വിഭാര്യനെ പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്. സ​​​​ന്രർ ഡൽഹിയിലെ കംല മാർക്കറ്റിനു സമീപത്താണ്​ സംഭവം. കഴിഞ്ഞ ദിവസം മക്കളി​ലൊരാളെ കൂട്ടി പാർക്കി​ലെത്തിയ പ്രതി കുട്ടിക്ക്​ ചോക്​ലേറ്റ്​ നൽകി കൂടെ കൂട്ടുകയായിരുന്നു. റെയിൽവേ കോളനി ജിമ്മിലേക്ക്​ ഇരുവരെയും കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം മകളുടെ മുന്നിൽ ​വെച്ച്​ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കൊണാട്ട്​ പ്ലേസിനു സമീപത്ത്​ മറ്റൊരു എട്ടു വയസുകാരി പിതാവി​​​​​ന്റെ സുഹൃത്തിനാലാണ് പീഡിപ്പിക്കപ്പെട്ടത്. പിതാവിന്റെ സൃഹൃത്ത്​ പെൺകുട്ടിയെ തട്ടി​ക്കൊണ്ടുപോവുകയായിരുന്നു. സംഭവമറിഞ്ഞയുടൻ കുട്ടിയു​ടെ പിതാവ്​ പൊലീസിൽ വിവരമറിയിച്ചു. പിന്നീട്​ കുട്ടി സ്വയം തിരിച്ചെത്തി സംഭവം വിവരിക്കുകയായിരുന്നു.

മൂന്നാമത്തെ സംഭവത്തിൽ മാനസിക പ്രശ്നമുള്ള 38കാരിയാണ്​ പീഡനത്തിനിരയായത്​. ടാക്​സി ഡ്രൈവറാണ്​ പ്രതി. ജോലി വാഗ്​ദാനം ചെയ്​ത്​ സ്​ത്രീയെ ഈസ്​റ്റ്​ ഡൽഹിയിൽ നിന്നും കൂട്ടി​ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇവരെ ഉപേക്ഷിച്ച്​ ഇയാൾ രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ