ന്യൂഡല്‍ഹി: ഡല്‍ഹിയിലെ യൂബര്‍ ടാക്സികളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ മറവിയുള്ളതെന്ന് പറയുന്നതാണ് യൂബറില്‍ നിന്നുള്ള ഡാറ്റ പറയുന്നത്. യൂബറിന്റെ വാര്‍ഷിക ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ് പ്രകാരം, ഏറ്റവും കൂടുതല്‍ മറവിയുള്ള യാത്രക്കാരുള്ളത് ഡല്‍ഹിയിലാണ്. മുംബൈയെ പിന്നിലാക്കിയാണ് ഡല്‍ഹി പട്ടികയില്‍ മുന്നിലെത്തിയത്. ഹൈദരാബാദും ബാംഗ്ലൂരുമാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. പട്ടികയില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം മുംബൈയാണ് മുന്നിലുണ്ടായിരുന്നതെന്ന് യൂബര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഫോണുകള്‍, ലാപ്ടോപ്പ് ബാഗുകള്‍, വാലറ്റുകള്‍ എന്നിവയാണ് ക്യാബുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ഏറ്റവും സാധാരണമായ ഇനങ്ങള്‍. ശനി, ഞായര്‍, വെള്ളി ദിവസങ്ങളില്‍ ക്യാബുകളില്‍ കൂടുതലായി ഇവ മറന്ന് വെയ്ക്കുന്നു. ”കഴിഞ്ഞ വര്‍ഷം, ഫോണുകള്‍, ബാഗുകള്‍, വാലറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ഇന്ത്യയില്‍ യൂബറില്‍ മറന്നുവെച്ച ഇനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ചൂലുകള്‍, കോളേജ് അഡ്മിറ്റ് കാര്‍ഡുകള്‍, അവരുടെ കുട്ടികളുടെ സ്ട്രോളര്‍ തുടങ്ങിയവും യാത്രികള്‍ മറന്നു. ഒരു റൈഡറാകട്ടെ അവരുടെ വാക്കിംഗ് സ്റ്റിക്ക് മറന്നു, മറ്റൊരാള്‍ വലിയ സ്‌ക്രീന്‍ ടെലിവിഷന്‍ മറന്നു” യൂബര്‍ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും സാധാരണയായി മറന്നുപോയ 10 ഇനങ്ങള്‍
ഫോണ്‍, ലാപ്‌ടോപ്പ് ബാഗുകള്‍, വാലറ്റ്, വസ്ത്രം, ഹെഡ്‌ഫോണുകള്‍, വാട്ടര്‍ ബോട്ടില്‍, കണ്ണട/സണ്‍ഗ്ലാസുകള്‍, കീകള്‍, ആഭരണങ്ങള്‍, വാച്ച് നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങളുടെ പട്ടികയില്‍ ടി.വി, വെസ്റ്റേണ്‍ കമോഡ്, 3 പാക്കറ്റ് പാല്‍, കര്‍ട്ടനുകള്‍, ചൂല്, കോളേജ് അഡ്മിറ്റ് കാര്‍ഡ്,വാക്കിംഗ് സ്റ്റിക്ക്, ഇന്‍ഡക്ഷന്‍ സ്റ്റൌ, ഫാമിലി കൊളാഷ്, കനത്ത യന്ത്രങ്ങള്‍, അച്ചടിച്ച ‘ദുപ്പട്ട’ (സ്‌കാര്‍ഫ്).
പ്രധാനമായും നാല് നഗരങ്ങളിലെ യാത്രക്കാരാണ് യൂബറില്‍ സാധനങ്ങള്‍ മറന്നുവെച്ചത് ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, എന്നീ നഗരങ്ങളിലെ യാത്രക്കാരാണവര്‍. ശനി, ഞായര്‍, വെള്ളി ദിവസങ്ങളിലാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ മറവി സംഭവിച്ച ദിവസങ്ങള്‍. വൈകുന്നേരങ്ങളില്‍ മിക്ക ഇനങ്ങളും മറന്നുപോകുന്ന സമയമാണ്, സാധാരണയായി മറന്നുപോകുന്ന ഫോണ്‍ ബ്രാന്‍ഡുകള്‍ സാംസങ്, ആപ്പിള്‍, വണ്‍പ്ലസ് എന്നിവയാണ്. യൂബര്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ നിതീഷ് ഭൂഷണ്‍ പറഞ്ഞു. യൂബര്‍ സപ്പോര്‍ട്ടിനായി ബന്ധപ്പെടാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഉണ്ടായിരിക്കും, അതിനാല്‍ നിങ്ങളുടെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം കമ്പനി പ്രസ്്താവനയില്‍ പറഞ്ഞു.