ഡൽഹി: സൗത്ത് ഡൽഹിയിലെ സാകേത് കോടതി കോംപ്ലക്സിലെ തന്റെ ചേംബറിൽ വച്ച് അഭിഭാഷകയെ ബലാൽസംഗം ചെയ്തുവെന്ന കേസി​ൽ അഭിഭാഷകനെ അറസ്റ്റ് ചെയ്തു.  മദ്യലഹരിയിലായിരുന്ന അഭിഭാഷകൻ തന്നെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്ന് അഭിഭാഷക മൊഴി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) റോമിൽ ബാനിയ പറഞ്ഞു.

നിർഭയ ലൈംഗികമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിന്റെ വിചാരണകോടതി സാകേത് കോടതി കോംപ്ലക്സിലായിരുന്നു. ഈ കേസിൽ വിചാരണക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ച് ഏതാനും ദിവസങ്ങൾക്കുളളിലാണ്  അഭിഭാഷക ഈ കോടതി കോംപ്ലക്സിലെ അഭിഭാഷക ചേംബറിൽ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്.

ജൂലൈ 14ന് രാത്രിയാണ് അഭിഭാഷക തന്നെ സീനിയർ അഭിഭാഷകൻ ലൈംഗികമായി ആക്രമിച്ച വിവരം പൊലീസിൽ അറിയിച്ചതെന്ന് ഡി. സി. പി. പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു.

ലൈംഗികാക്രമണം നടന്ന ചേംബർ സീൽ ചെയ്യുകയും ഫോറൻസിക്  ടീമും ക്രൈം ടീമും സ്ഥലത്ത് പരിശോഘന നടത്തി. സൗത്ത് ഡൽഹിയിലെ സംഗം വിഹാറിൽ നിന്നും അൻപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സാകേത് കോടതിയിൽ ഹാജരാക്കി.

Read in English: Delhi: Woman lawyer raped by senior advocate in Saket court complex

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook