ന്യൂഡൽഹി: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സ്ത്രീയെ മകളുടെ മുന്നിൽവച്ച് കുത്തിക്കൊന്നു. ഡൽഹിയിലെ നൻഗോലിയിലാണ് സംഭവം. 45 കാരിയായ മാധുരിയാണ് കൊല്ലപ്പെട്ടത്.

വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് മാധുരിയെ ബിഹാറിലെ പൻസൽവാല സ്വദേശിയായ ശ്യാം യാദവ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹതിയായ മാധുരി യുവാവിന്റെ ആവശ്യം നിരസിച്ചു. മാധുരിയെക്കാൾ 18 വയസ് പ്രായം കുറവായിരുന്നു ശ്യാം യാദവിന്. ഇരുവരും ഷൂ ഫാക്ടറിയിൽ ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. യാദവിന്റെ ശല്യം അസഹ്യമായതോടെ മാധുരി ജോലി ഉപേക്ഷിച്ചു.

ജോലി ഉപേക്ഷിച്ച ശേഷവും യാദവ് നിരന്തരം മാധുരിയെ ശല്യപ്പെടുത്തുകയും ഒടുവിൽ കൊലപ്പെടുത്തുകയായിരുന്നു. തന്റെ മുന്നിൽ വച്ചാണ് യുവാവ് അമ്മയെ കുത്തിക്കൊന്നതെന്ന് മാധുരിയുടെ മകൾ പൊലീസിനോട് പറഞ്ഞു. മാധുരിയുടെ മകളുടെ മൊഴിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാധുരിയെ കൊലപ്പെടുത്താനായി ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനുശേഷം യുവാവ് ഡൽഹി വിടാനുള്ള ഒരുക്കത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook