ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അക്രമങ്ങളില്‍ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, കലാപം എന്നീ കുറ്റങ്ങള്‍ ചുമത്തി ഒരു 27 വയസ്സുകാരനെയാണ് അക്രമങ്ങള്‍ നടന്ന് രണ്ടാഴ്ച്ചയ്ക്കുശേഷം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24-ന് 20 വയസ്സുള്ള ഒരു കടയിലെ തൊഴിലാളിയായ ദില്‍ബര്‍ സിംഗ് നേഗിയെ കൊലപ്പെടുത്തിയ കേസില്‍ ശിവ് വിഹാര്‍ സ്വദേശിയായ മുഹമ്മദ് ഷെഹ്നവാസിനെയാണ് അറസ്റ്റ് ചെയ്തത്.

എല്ലാ കൊലപാതക കേസുകളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവന്‍ ഡിസിപി രാജേഷ് ദിയോ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24-ന് സംഭവ സ്ഥലത്ത് മുഹമ്മദ് ഉണ്ടായിരുന്നതായി ഒന്നിലധികം സാക്ഷി മൊഴികള്‍ ലഭിച്ചുവന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: nternational Women’s Day 2020: അമ്മവിഷാദത്തിന്റെ നീലക്കയങ്ങള്‍

കലാപം പൊട്ടിപ്പുറപ്പെട്ടശേഷം ഫെബ്രുവരി 24-ന് മുഹമ്മദും മറ്റു കുറ്റാരോപിതരും ശിവ് വിഹാര്‍ തിരാഹയിലെ നിരവധി കടകള്‍ കത്തിക്കുകയും കല്ലേറ് നടത്തുകയും ചെയ്തുവെന്ന് ഡല്‍ഹി പൊലീസിലെ അഡീഷണല്‍ പിആര്‍ഒയായ അനില്‍ മിത്തല്‍ പറഞ്ഞു.

ഇവര്‍ ഫെബ്രുവരി 24-ന് ഒരു പുസ്തക കടയിലും മധുരക്കടയിലെ ഗോഡൗണിലും ആക്രമണം നടത്തി. ഫെബ്രുവരി 26-ന് ദില്‍ബര്‍ സിംഗിന്റെ ശവശരീരം കണ്ടെത്തി. രണ്ട് കൈകളും വെട്ടിക്കളഞ്ഞിരുന്നു.

ചോദ്യം ചെയ്യലില്‍ കൂടുതല്‍ പേരുടെ വിവരങ്ങള്‍ മുഹമ്മദ് വെളിപ്പെടുത്തിയെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയില്ല. ആള്‍ക്കൂട്ട ഭ്രാന്ത് ആക്രമണത്തിന് ഒരു മറയാകുമെന്ന് ഇയാള്‍ കരുതി. തിരിച്ചറിയില്ലെന്നും പ്രതീക്ഷിച്ചുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook