ഡൽഹി സർവ്വകലാശാല വൈസ് ചാൻസിലർ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം നൽകിയ ശുപാര്‍ശ അംഗീകരിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് നടപടി. സംഭവത്തിൽ അന്വേഷണത്തിനും രാഷ്ട്രപതി നിർദേശിച്ചു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.

അവധിയിലാരിക്കെ പ്രോ. വിസി സ്ഥാനത്തുണ്ടായിരുന്ന പി.സി.ജോഷിയെ മാറ്റി പകരം നോണ്‍ കോളേജിയറ്റ് വുമണ്‍സ് എജ്യുക്കേഷൻ ബോര്‍ഡ് ഡയറക്ടറായിരുന്ന ഗീതാഭട്ടിനെ യോഗേഷ് ത്യാഗി നിയമിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലം തന്നെ രംഗത്തെത്തുകയും വിസിയെ നീക്കാൻ ശുപാര്‍ശ നൽകുകയും ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook