ന്യൂഡൽഹി: എബിവിപി ആക്രമരാഷ്ട്രീയത്തിനെതിരെ ഡൽഹി സർവകലാശാല ആസ്ഥാനത്തേക്ക് കൂറ്റൻ വിദ്യാർഥി റാലി. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ കോളേജുകളിൽ നിന്ന് എത്തിയ വിദ്യാർഥികളാണ് റാലി സംഘടിപ്പിച്ചത്. എബിവിപിയുടെ ആക്രമരാഷ്ട്രീയത്തിന് എതിരെ കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമെഹർ കൗർ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ മറ്റ് ക്യാംപസുകളിയേക്കും പടർന്നത്. എന്നാൽ ഡൽഹി സർവ്വകലാശാലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ നിന്ന് താൻ പിന്മാറുകയാണ് എന്ന് ഫെയിസ്ബുക്കിലൂടെ ഗുർമെഹർ ഇന്ന് അറിയിച്ചിരുന്നു.

അതേസമയം വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്റ്റനന്റ് ഗവർണ്ണറുമായി കൂടികാഴ്ച നടത്തി.സംഭവത്തിൽ ഏത്രയും വേഗം​ ഇടപെടാമെന്ന് ഗവർണ്ണർ ഉറപ്പു നൽകിയാതായി കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലി സർവ്വകലാശാലയിൽ​​​ എബിവിപി ഗൂണ്ടാ രാഷ്ട്രീയമാണ് നടത്തുന്നത് എന്നും ബിജെപി ഇതിന് പിന്തുണ നൽകുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.

ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ എബിവിപി പ്രവർത്തകരുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ ഗുർമെഹർ സമൂഹമാധ്യമത്തിലൂടെ ‘എബിവിപിയെ ഭയക്കുന്നില്ല’ എന്ന ക്യാംപെയ്ൻ നടത്തിയിരുന്നു. ഇതിനു ശേഷം ചിലർ യുവതിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.ഇതിനേ തുടർന്നാണ് ദേശീയ തലത്തിൽ ഈ വിഷയം ചർച്ചചെയ്യപ്പെട്ടത്.

ഫെബ്രുവരി 22 ന് ഡൽഹി ക്യാംമ്പസിൽ നടന്ന വിദ്യാർഥിവേട്ടയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനിടെ ഡൽഹി സർവകലാശാലയിലെ ക്യാമ്പസ്സുകളിൽ ആക്രമണം തടയെണമെന്നാവശ്യപ്പെട്ട് സർവകലാശാലയിലെ അദ്ധ്യാപക സംഘനകളും ഇന്ന് മാർച്ച് നടത്തി. ഈക്കഴിഞ്ഞ ദിവസമാണ് തിരങ്ക് റാലി എന്ന പേരിൽ എബിവിപി​ റാലി നടത്തിയത്.എബിവിപിക്ക് എതിരെ സംസാരിക്കുന്നവർ രാജ്യോദ്രാഹികളാണെന്നും തങ്ങൾ രാഷ്ട്രസംരക്ഷകരാണെന്നും എബിവിപി നേതാക്കൾ​ അവകാശപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ