മോഷണത്തിനു തൊട്ടുമുൻപ് കളളന്റെ അടിപൊളി ഡാൻസ്- വീഡിയോ

മോഷണത്തിനായി കടയ്ക്ക് മുന്നിലെത്തിയപ്പോഴാണ് കളളൻ അടിപൊളിയായി ഡാൻസ് ചെയ്തത്

ന്യൂഡൽഹി: മോഷണത്തിനു തൊട്ടു മുൻപ് ഡാൻസ് കളിക്കുന്ന കളളന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാവുന്നു. മോഷണത്തിനായി കടയ്ക്ക് മുന്നിലെത്തിയപ്പോഴാണ് കളളൻ അടിപൊളിയായി ഡാൻസ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയായിരുന്നു.

വായിൽ തൂവാലയും പിടിച്ച് കളളൻ നടന്നുവരുന്നതും അതിനുശേഷം ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. തുടർന്ന് കൂട്ടാളി എത്തുകയും ഇരുവരും തൂവാല കൊണ്ട് മുഖം മറച്ച് കടയുടെ ഷട്ടർ പൊളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ മറ്റൊരു കൂട്ടാളിയെയും വിളിക്കുന്നതും അയാൾ ഓടിവരുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസമാണ് അഞ്ചുപേരടങ്ങിയ സംഘം കടകളിൽ മോഷണം നടത്തിയത്. നാലോളം കടകളിൽ മോഷ്ടാക്കൾ കടന്നതായും ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കവർന്നതായും റിപ്പോർട്ടുണ്ട്. മോഷ്ടാക്കളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi thief shakes a leg before breaking into shops

Next Story
ഓ​ഹ​രി വി​പ​ണി സ​ർ​വ​കാ​ല റെക്കോ​ർ​ഡി​ൽ; സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്നുstock exchange, Nifty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com